---
title: "#aadhar | ആധാർ ഇല്ല;കുട്ടിയുടെ ചികിത്സ വൈകി-ആരോപണം നിഷേധിച്ച് താലൂക്ക് ആശുപത്രി അധികൃതർ"
english_title: "No #Aadhaar; #Child's treatment delayed- #Taluk #hospital #authorities denied the allegation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141515/no-aadhaar-childs-treatment-delayed-taluk-hospital-authorities-denied-the-allegation"
published_at: "2023-08-24T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e769d86ba5f_piravom.jpg"
keywords: []
---

# #aadhar | ആധാർ ഇല്ല;കുട്ടിയുടെ ചികിത്സ വൈകി-ആരോപണം നിഷേധിച്ച് താലൂക്ക് ആശുപത്രി അധികൃതർ

> **Lead Summary:** **പിറവം :** പന്തു കളിക്കുന്നതിനിടെ പരുക്കേറ്റു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ഒൻപതു വയസുകാരനു എക്സറേ എടുക്കണമെങ്കിൽ ആധാർ കാർഡ് കൊണ്ടു വരണമെന്നു നിർബന്ധം പിടിച്ചതായി പരാതി.

## Article Content

**പിറവം :** പന്തു കളിക്കുന്നതിനിടെ പരുക്കേറ്റു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ഒൻപതു വയസുകാരനു എക്സറേ എടുക്കണമെങ്കിൽ ആധാർ കാർഡ് കൊണ്ടു വരണമെന്നു നിർബന്ധം പിടിച്ചതായി പരാതി.

ആധാർ കാർഡ് കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടും കുട്ടിയുടെ വേദനയും കണ്ടു സഹിക്കാനാകാതെ പിതാവു പിന്നീടു രാത്രി വൈകി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിർധന കുടുംബാംഗവും കരക്കോട് സ്വദേശിയുമായ 3– ാം ക്ലാസുകാരനാണു ചൊവ്വ രാത്രി ദുരനുഭവം ഉണ്ടായത്. 

വീടിനടുത്തു കളിക്കുന്നതിനിടെയാണു വീഴ്ചയിൽ കുട്ടിയുടെ ഇടതു കാലിനു പരുക്കേറ്റത്. വേദന കലശലായതോടെ പിതാവ് താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നു. ഒപി വിഭാഗത്തിൽ പരിശോധനയ്ക്കു ശേഷം എക്സറേ എടുത്തു വരാൻ ഡോക്ടർ നിർദേശിച്ചു.

എക്സറേ വിഭാഗത്തിൽ കുട്ടിയുടെ ആധാർ കാർഡ് ആവശ്യപ്പെട്ടു. പിന്നീടു കൊണ്ടുവരാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്നാണു പരാതി.തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141515/no-aadhaar-childs-treatment-delayed-taluk-hospital-authorities-denied-the-allegation)