---
title: "#piravom | പിറവം സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുറന്നു"
english_title: "#Onachanta was opened under the auspices of #Piravam #Service #Cooperative #Bank"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141325/onachanta-was-opened-under-the-auspices-of-piravam-service-cooperative-bank"
published_at: "2023-08-23T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e616a770b43_piravom.jpg"
keywords: []
---

# #piravom | പിറവം സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുറന്നു

> **Lead Summary:** **പിറവം :** പിറവം സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണച്ചന്ത തുറന്നു. മുൻസിപ്പൽ ചെയർപേഴ്സൺ എലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി കെ പ്രകാശ് അധ്യക്ഷത വഹിച്ചു.

## Article Content

**പിറവം :** പിറവം സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണച്ചന്ത തുറന്നു. മുൻസിപ്പൽ ചെയർപേഴ്സൺ എലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി കെ പ്രകാശ് അധ്യക്ഷത വഹിച്ചു.

മുൻസിപ്പൽ വൈസ് ചെയർമാൻ കെ പി സലിം ഓണ സന്ദേശം നൽകി. ബോർഡ് മെമ്പർമാരായ കെ സി തങ്കച്ചൻ, കെ കെ സുരേഷ്, സാജു ചേന്നാട്ട്, പി കെ പ്രസാദ്, സിനി എൽദോ, ലതാ ശങ്കർ, കൗൺസിലർ ഗിരീഷ് കുമാർ ബാങ്ക് സെക്രട്ടറി റനീഷ് കുമാർ , സി പി ഐ എം ലോക്കൽ സെക്രട്ടറി വി ആർ സോമൻ എന്നിവർ സംസാരിച്ചു.

ആദ്യ വില്പന ബാങ്ക് പ്രസിഡണ്ട് സി കെ പ്രകാശ് നിർവഹിച്ചു.മറ്റ് സഹകാരികൾ, ബാങ്ക് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141325/onachanta-was-opened-under-the-auspices-of-piravam-service-cooperative-bank)