---
title: "#arrest | റബ്ബർ തോട്ടത്തിലെ കൊലപാതകം ;കൂടുതല്‍ പ്രതികളെ പിടികൂടി"
english_title: "#Murder in rubber #plantation; #accused #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/140833/murder-in-rubber-plantation-accused-arrested"
published_at: "2023-08-21T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e37d3c38a86_murder.jpg"
keywords: []
---

# #arrest | റബ്ബർ തോട്ടത്തിലെ കൊലപാതകം ;കൂടുതല്‍ പ്രതികളെ പിടികൂടി

> **Lead Summary:** **കോലഞ്ചേരി : ** റബ്ബർ തോട്ടത്തിൽ മൃതദേഹം കൊലപാതകമെന്ന് പോലീസ്, പ്രതികളെ പിടികൂടി. നെല്പാട് വീട്ടൂരിൽ റബ്ബർ തോട്ടത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ആസാം സ്വദേശി പിടിയിൽ മുഹമ്മദ് മോർ അലി (ലംബോ ഭായി-37) ആണ് കുന്നത്ത് നാട് പോലീസിന്റെ പിടിയിലായത്.

## Article Content

**കോലഞ്ചേരി : ** റബ്ബർ തോട്ടത്തിൽ മൃതദേഹം കൊലപാതകമെന്ന് പോലീസ്, പ്രതികളെ പിടികൂടി. നെല്പാട് വീട്ടൂരിൽ റബ്ബർ തോട്ടത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ആസാം സ്വദേശി പിടിയിൽ മുഹമ്മദ് മോർ അലി (ലംബോ ഭായി-37) ആണ് കുന്നത്ത് നാട് പോലീസിന്റെ പിടിയിലായത്.

പ്രധാന പ്രതി രായമംഗലം കീഴില്ലം വട്ടപ്പറമ്പിൽ സാജു പൗലോസ് (60) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഐരാപുരം സ്വദേശി എൽദോസ് ആണ് മരണപ്പെട്ടത്. സാജു പൗലോസും, മുഹമ്മദ് മോർ അലിയും ചേർന്നാണ് എൽദോസിനെ റബർ തോട്ടത്തിൽ കൊണ്ടുവന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

സാജുപൗലോസിന്റെ മകൻ ഒരു വർഷം മുമ്പ് കൊലചെയ്യപ്പെട്ടിരുന്നു. ഇതിലെ പ്രതിയെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് സാജു പോലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പണമിടപാട് നടന്നതായി സൂചനയുണ്ട്.

18 ന് വൈകീട്ട് തൃക്കളത്തൂരിൽ തോട്ടത്തിലെത്തിച്ച് കൊലപ്പെടുത്തിയത്. 19 ന് രാവിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

 ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡി വൈ എസ് പി പി.പി.ഷംസ്, ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ് ഐമാരായ എ.എൽ.അഭിലാഷ്, ആർ ഹരിദാസ്, എ.എസ്.ഐ മാരായ ജെ.സജി, എൻ.വേണുഗോപാൽ, എൻ.കെ.ജേക്കബ്ബ്, കെ.എ.നൗഷാദ്, എസ് സി പി ഒമാരായ ടി.എ.അഫ്സൽ വർഗീസ്.ടി.വേണാട്ട്, പി.കെ.ശ്രീജിത്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/140833/murder-in-rubber-plantation-accused-arrested)