---
title: "#moovattupuzha | മൂവാറ്റുപുഴയാറിന് രണ്ട് നിറം: മലിന ജലം നിറഞ്ഞു"
english_title: "#Muvattupuzhayar is full of dirty #water"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/140335/muvattupuzhayar-is-full-of-dirty-water"
published_at: "2023-08-19T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0dc3037596_moovattupuzha.jpg"
keywords: []
---

# #moovattupuzha | മൂവാറ്റുപുഴയാറിന് രണ്ട് നിറം: മലിന ജലം നിറഞ്ഞു

> **Lead Summary:** **മൂവാറ്റുപുഴ :** മൂവാറ്റുപുഴയാറിലേക്ക് ചെളി നിറത്തിൽ മാലിന്യം ഒഴുകി എത്തിയതോടെ കച്ചേരിത്താഴത്ത് പുഴ രണ്ടു നിറത്തിൽ ഒഴുകി. ഒട്ടേറെപ്പേർ കുളിക്കാൻ എത്തുന്ന വെള്ളൂർകുന്നം കടവിൽ ഉൾപ്പെടെ മലിന ജലം നിറഞ്ഞു.

## Article Content

**മൂവാറ്റുപുഴ :** മൂവാറ്റുപുഴയാറിലേക്ക് ചെളി നിറത്തിൽ മാലിന്യം ഒഴുകി എത്തിയതോടെ കച്ചേരിത്താഴത്ത് പുഴ രണ്ടു നിറത്തിൽ ഒഴുകി. ഒട്ടേറെപ്പേർ കുളിക്കാൻ എത്തുന്ന വെള്ളൂർകുന്നം കടവിൽ ഉൾപ്പെടെ മലിന ജലം നിറഞ്ഞു.

ദുർഗന്ധത്തോടെ ഒഴുകി എത്തിയ മലിന ജലം നിറഞ്ഞതോടെ കുളിക്കാനും മറ്റും എത്തിയവർ പിന്മാറി. ഇന്നലെ ഉച്ചയോടെയാണു എവിടെ നിന്നെന്നറിയാതെ ചെളി നിറത്തിൽ ദുർഗന്ധം വമിക്കുന്ന ജലം പുഴയിലേക്ക് ഒഴുകി എത്തിയത്.കച്ചേരിത്താഴം പാലത്തിനു സമീപം രണ്ടു നിറത്തിലാണു പുഴ ഒഴുകിയത്.

നഗരത്തിലെ ഓടകളിൽ നിന്നുള്ള ജലം പുഴയിലേക്കാണു ഒഴുകി എത്തുന്നത്. ഓടകളിലേക്കു നഗരത്തിൽ നിന്നുള്ള സ്ഥാപനങ്ങളിൽ നിന്ന് ഒഴുക്കിയ മലിന ജലമാണു പുഴയിലേക്ക് എത്തിയതെന്നാണു നാട്ടുകാരുടെ പരാതി. മാസങ്ങൾക്കു മുൻപ് ഓടകൾ തുറന്നു പരിശോധിച്ച് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കച്ചേരിത്താഴം പാലം മുതൽ 130 ജംക്‌ഷൻ വരെയുള്ള ഭാഗത്ത് പരിശോധനകൾ നടത്തി മാലിന്യം ഒഴുക്കിയിരുന്ന പൈപ്പുകൾ കണ്ടെത്തി കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കുകയും സ്ഥാപനങ്ങൾക്കെതിരെ നോട്ടിസ് നൽകുകയും ചെയ്തു. എന്നാൽ പാലത്തിന്റെ മറുഭാഗത്തേക്ക് പരിശോധനകൾ നടന്നിരുന്നില്ല. ഇവിടെ നിന്നാണു വലിയ തോതിൽ മാലിന്യങ്ങൾ ഓടയിലൂടെ ഒഴുകി എത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/140335/muvattupuzhayar-is-full-of-dirty-water)