---
title: "#kochi | ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി"
english_title: "The #skull was found in a #deserted #area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/139772/the-skull-was-found-in-a-deserted-area"
published_at: "2023-08-17T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de3def470cf_head.jpg"
keywords: []
---

# #kochi | ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി

> **Lead Summary:** **എറണാകുളം:** കൊച്ചി കളമശേരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി. കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്കാണ് തലയോട്ടി ലഭിച്ചത്.

## Article Content

**എറണാകുളം:** കൊച്ചി കളമശേരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി. കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്കാണ് തലയോട്ടി ലഭിച്ചത്.

തുടർന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. തലയോട്ടിക്ക് ഒരു വർഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. തലയോട്ടി വിശദ പരിശോധനയ്‌ക്കായി അയയ്‌ക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/139772/the-skull-was-found-in-a-deserted-area)