---
title: "#kseb | കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവം;കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി"
english_title: "#KSEB officials cut off the incident; 3.5 lakh rupees #compensation was handed over to the #farmer"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/139624/kseb-officials-cut-off-the-incident-35-lakh-rupees-compensation-was-handed-over-to-the-farmer"
published_at: "2023-08-17T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddc85b70d0c_banana2.jpg"
keywords: []
---

# #kseb | കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവം;കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി

> **Lead Summary:** **കൊച്ചി : ** ഇടുക്കി - കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ആന്റണി ജോണ്‍ എംഎൽഎയാണു കര്‍ഷകൻ തോമസിനു നഷ്ടപരിഹാരത്തുക കൈമാറിയത്. ചിങ്ങം ഒന്നിന് സർക്കാരിൽനിന്നു പണം കിട്ടിയതിന്റെ ആശ്വാസത്തിലാണു തോമസ്.

## Article Content

**കൊച്ചി : ** ഇടുക്കി - കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ആന്റണി ജോണ്‍ എംഎൽഎയാണു കര്‍ഷകൻ തോമസിനു നഷ്ടപരിഹാരത്തുക കൈമാറിയത്. ചിങ്ങം ഒന്നിന് സർക്കാരിൽനിന്നു പണം കിട്ടിയതിന്റെ ആശ്വാസത്തിലാണു തോമസ്.

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷനു സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ നാനൂറിലധികം വാഴകളാണ് ഓഗസ്റ്റ് നാലിനു കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്. ഓണവിപണി ലക്ഷ്യമിട്ട് നട്ടതായിരുന്നു ഇവ. സംഭവം വാർത്തയും ചർച്ചയുമായതോടെ കര്‍ഷകനു നഷ്ടപരിഹാരത്തുക നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിൽ തീരുമാനിച്ചു.

220 കെവി വൈദ്യുതി ലൈന്‍ തകരാറിലാകാന്‍ കാരണം വാഴകള്‍ക്ക് തീ പിടിച്ചതാണെന്ന നിഗമനത്തിലായിരുന്നു കെഎസ്ഇബിയുടെ നടപടി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കെഎസ്ഇബി ഉദ്യോസ്ഥരുടെ നടപടിയെ ന്യായീകരിക്കുന്നതാണ് സംഭവത്തിലെ അന്വേഷണ റിപ്പോർട്ട്.

വിളവെടുപ്പിന് തയാറായിരുന്ന വാഴകളാണ് വെട്ടിയത്, കര്‍ഷകനെ അറിയിക്കാന്‍ പറ്റിയില്ല എന്നിവയും കര്‍ഷകനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെലെടുത്ത് പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടർ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/139624/kseb-officials-cut-off-the-incident-35-lakh-rupees-compensation-was-handed-over-to-the-farmer)