---
title: "#theft | കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പൂച്ച മോഷണവും"
english_title: "When the man #arrested in the #ganja #case was #interrogated, it was revealed that he had also #stolen a #cat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/139357/when-the-man-arrested-in-the-ganja-case-was-interrogated-it-was-revealed-that-he-had-also-stolen-a-cat"
published_at: "2023-08-16T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc753c01aa1_cat.jpg"
keywords: []
---

# #theft | കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പൂച്ച മോഷണവും

> **Lead Summary:** **പെരുമ്പാവൂർ : ** കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ച മോഷണവും.

## Article Content

**പെരുമ്പാവൂർ : ** കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ച മോഷണവും.

അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടിൽ സുനിലിനെ(42) യാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിലാണ് മനക്കപ്പടിയിലെ വീട്ടിൽ നിന്നു മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. കഞ്ചാവ് വിൽപന , വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

എസ്ഐമാരായ ജോസി എം. ജോൺസൻ,വി.എം.ഡോളി , സീനിയർ സിപി മാരായ അബ്ദുൽ മനാഫ്, കെ.പി.അമ്മിണി, സിബിൻ സണ്ണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/139357/when-the-man-arrested-in-the-ganja-case-was-interrogated-it-was-revealed-that-he-had-also-stolen-a-cat)