---
title: "#ernakulam | എറണാകുളം ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഫ്രീഡം റൈഡ് സൈക്കിൾ റാലി നടത്തി"
english_title: "#Ernakulam District #Cycling #Association organized #Freedom Ride Cycle Rally"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/139175/ernakulam-district-cycling-association-organized-freedom-ride-cycle-rally"
published_at: "2023-08-15T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db65c4cb3c1_ride.jpg"
keywords: []
---

# #ernakulam | എറണാകുളം ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഫ്രീഡം റൈഡ് സൈക്കിൾ റാലി നടത്തി

> **Lead Summary:** **എറണാകുളം : ** ആഗസ്റ്റ് 15 : 77 -മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാചാരണത്തോട് അനുബന്ധിച്ചു എറണാകുളം ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഫ്രീഡം റൈഡ് സൈക്കിൾ റാലി നടത്തി. 

## Article Content

**എറണാകുളം : ** ആഗസ്റ്റ് 15 : 77 -മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാചാരണത്തോട് അനുബന്ധിച്ചു എറണാകുളം ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഫ്രീഡം റൈഡ് സൈക്കിൾ റാലി നടത്തി. 

സൈക്ലിസ്റ്റുകൾ പങ്കെടുത്ത റാലി എറണാകുളം ജില്ലാ സ്പോർട്സ് കൌൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. എം.എ. തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ സെക്രട്ടറി സോൾവിൻ ടോമിന്റെ നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ നിന്നും തുടങ്ങിയ റാലി 30 കിലോമീറ്റര് ചുറ്റി മറൈൻ ഡ്രൈവിൽ വന്നു അവസാനിച്ചു.

സ്പോർട്ടസിൽ മാത്രമാണ് ജാതി, മത, ലിംഗ വ്യത്യാസം ഇല്ലാതെ ഫിനിഷിങ് ലൈൻ ആദ്യം കടക്കുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്നത്.സ്പോർട്സിൽ മൽസരം ജയിക്കുന്നതിന് ഒരു QUOTA യും ഇല്ല. അശ്രാന്ത പരിശ്രമം ഒന്ന് കൊണ്ട് മാത്രമേ സ്പോർട്സിൽ ജയിക്കാനാകൂ.

മയക്കുമരുന്നുകൾക്ക് പകരം സ്പോർട്സ് ഒരു ലഹരിയാക്കണം എന്നും എന്നാൽ മാത്രമേ പുതിയ തലമുറകളെ മയക്കുമരുന്ന് പോലുള്ള ലഹരികളിൽ അടിമപ്പെടാതെ രക്ഷിക്കാൻ ആകുകയുള്ളു എന്ന സന്ദേശവും ശ്രീ എം.എ. തോമസ് ഫ്‌ളാഗ് ഓ ഫ് വേളയിൽ പങ്കെടുത്തവർക്ക് നൽകി.

എറണാകുളം ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികൾ ആയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷിറാസ് , ട്രെഷറർ ബോബൻ വി. ശശി, മുജീബ് റഹ്‌മാൻ, അഡ്വ.ശാന്തൻ വി. നായർ എന്നിവർ റാലി നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/139175/ernakulam-district-cycling-association-organized-freedom-ride-cycle-rally)