---
title: "#accident | അപകടത്തിൽ പെട്ട് റോഡിൽ കിടന്ന ആള്‍ക്ക്  രക്ഷകരായി മന്ത്രിയും  എൽഡിഎഫ് സ്ഥാനാർത്ഥിയും"
english_title: "#Minister and #LDF #candidate A rescued the person lying on the road after an #accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/139048/minister-and-ldf-candidate-a-rescued-the-person-lying-on-the-road-after-an-accident"
published_at: "2023-08-15T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dada440aa60_accident.jpg"
keywords: []
---

# #accident | അപകടത്തിൽ പെട്ട് റോഡിൽ കിടന്ന ആള്‍ക്ക്  രക്ഷകരായി മന്ത്രിയും  എൽഡിഎഫ് സ്ഥാനാർത്ഥിയും

> **Lead Summary:** **കൊച്ചി : ** അപകടത്തിൽ പെട്ട് റോഡിൽ കിടന്ന ആള്‍ക്ക് രക്ഷകരായി മന്ത്രി വി എൻ വാസവനും പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും .

## Article Content

**കൊച്ചി : ** അപകടത്തിൽ പെട്ട് റോഡിൽ കിടന്ന ആള്‍ക്ക് രക്ഷകരായി മന്ത്രി വി എൻ വാസവനും പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും .

ഇന്നലെ പുത്തൻകുരിശ് പോയി മടങ്ങുമ്പോഴാണ് റോഡിൽ അപകടത്തിൽപ്പെട്ട് ആൾ കിട്ടുന്നത് ഇരുവരുടെയും ശ്രദ്ധയിൽ പെടുന്നത്. ഉടനെ വാഹനം നിർത്തി കാഴ്ചക്കാരായി നിന്ന ആൾക്കൂട്ടത്തോട് റോഡ് അപകടത്തിൽ പെട്ടവരെ സഹായിക്കുന്ന ആർക്കും പോലീസ് കേസ് ഉണ്ടാവില്ലെന്നും, ഇത് സമൂഹത്തിന്റെ കടമയാണ് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്താണ് മന്ത്രിയും, ജെയ്ക്കും മുൻകൈയെടുത്ത് പരിക്കേറ്റവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്.

എറണാകുളം തിരുവാങ്കുളം മാമലയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്നവരെയാണ് ഇതുവഴി വന്ന മന്ത്രിയും ജെയ്ക് സി തോമസും ചേർന്ന് രക്ഷപ്പെടുത്തിയത്. അപകടത്തിൽ പെട്ടവരെ തങ്ങളുടെ പൈലറ്റ് വാഹനങ്ങളിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/139048/minister-and-ldf-candidate-a-rescued-the-person-lying-on-the-road-after-an-accident)