---
title: "#death | ടോറസിന് അടിയിൽപ്പെട്ട സ്ത്രീയ്ക്ക് മരണം "
english_title: "#Death to a #woman under #Taurus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138981/death-to-a-woman-under-taurus"
published_at: "2023-08-14T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da4375a7c97_taurus.jpg"
keywords: []
---

# #death | ടോറസിന് അടിയിൽപ്പെട്ട സ്ത്രീയ്ക്ക് മരണം 

> **Lead Summary:** **ചെങ്ങന്നൂർ :** ഐറ്റിഐ ജംഗ്ഷന് സമീപം ടോറസിന് അടിയിൽപെട്ട സ്ത്രീയ്ക്ക് മരണം. ചെങ്ങന്നൂർ വെണ്മണി സ്വദേശി കുറ്റിയിൽ പുത്തൻവീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ അജിതയാണ് മരിച്ചത്.

## Article Content

**ചെങ്ങന്നൂർ :** ഐറ്റിഐ ജംഗ്ഷന് സമീപം ടോറസിന് അടിയിൽപെട്ട സ്ത്രീയ്ക്ക് മരണം. ചെങ്ങന്നൂർ വെണ്മണി സ്വദേശി കുറ്റിയിൽ പുത്തൻവീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ അജിതയാണ് മരിച്ചത്.

വെണ്മണിയിൽ നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ദമ്പതികളുടെ സ്കൂട്ടറിന് പിന്നാലെ എത്തിയ ടോറസ് സ്കൂട്ടറിനെ മറിക്കാടക്കവേയാണ് അപകടം ഉണ്ടായത്. ഭർത്താവിനോടൊപ്പം സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന അജിത ഹൈവേ നിർമ്മാണത്തിനായി മണ്ണ് കയറ്റിവന്ന ടോറസിന്റെ മദ്ധ്യഭാഗത്ത് അടിയിലായി വീഴുകയും അവരുടെ അരയുടെ ഭാഗത്തുകൂടി പിൻചക്രം കയറുകയായിരുന്നു.

ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം ഉയർത്തിയ ശേഷം ഇവരെ പുറത്തെടുക്കുകയായിരുന്നു. ചെങ്ങന്നൂരിൽ ഐറ്റിഐ ഏജൻസി സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.  തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138981/death-to-a-woman-under-taurus)