---
title: "#udf |  പുതുപ്പള്ളിയിൽ തലവേദനയായി പരസ്യമായി യുഡിഎഫ്, ബിജെപി ബന്ധം; എൽ ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി"
english_title: "#UDF-#BJP nexus made #public as a headache in #Pudupally; #LDF lost #panchayat administration"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138896/udf-bjp-nexus-made-public-as-a-headache-in-pudupally-ldf-lost-panchayat-administration"
published_at: "2023-08-14T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9f19e58f65_udf.jpg"
keywords: []
---

# #udf |  പുതുപ്പള്ളിയിൽ തലവേദനയായി പരസ്യമായി യുഡിഎഫ്, ബിജെപി ബന്ധം; എൽ ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി

> **Lead Summary:** **പുതുപ്പള്ളി :** പുതുപ്പള്ളിയിൽ തലവേദനയായി പരസ്യമായി യുഡിഎഫ്, ബിജെപി ബന്ധം, എൽ ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.കോട്ടയം, കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആണ് ബി.ജെ.പി പിന്തുണയിൽ യു.ഡി.എഫിന് ഭരണത്തിൽ കയറിയത്.

## Article Content

**പുതുപ്പള്ളി :** പുതുപ്പള്ളിയിൽ തലവേദനയായി പരസ്യമായി യുഡിഎഫ്, ബിജെപി ബന്ധം, എൽ ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.കോട്ടയം, കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആണ് ബി.ജെ.പി പിന്തുണയിൽ യു.ഡി.എഫിന് ഭരണത്തിൽ കയറിയത്.

യു.ഡി.എഫിലെ കേരള കോൺഗ്രസിലെ ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് ബി.ജെ.പി വോട്ടിൽ ഇടതു സ്ഥാനാർത്ഥിയെ തറപറ്റിച്ച് പ്രസിഡന്റായത്. ഇടതുമുന്നണിയിലെ സി.പി.എം സ്ഥാനാർത്ഥി ഇ.എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്. 15 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളാണ് ഇടതു മുന്നണിക്കുണ്ടായിരുന്നത്.

ഇടതു ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിലെ പ്രസിഡന്റ് ബോബി മാത്യു രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ അഞ്ച് അംഗങ്ങളുള്ള ബി.ജെ.പി പിന്തുണച്ചതാണ് ഇടതിന് വൻ തിരിച്ചടിയായത്.

കേരള കോൺഗ്രസ് (എം) 4, സി.പി.എം 3 എന്നതാണ് എൽ.ഡി.എഫിന്റെ പഞ്ചായത്തിലെ കക്ഷിനില. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിനു സമീപമുള്ള പഞ്ചായത്താണ് കിടങ്ങൂർ. ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു മുമ്പുള്ള യു.ഡി.എഫ് റിഹേഴ്സലാണിതെന്നും അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138896/udf-bjp-nexus-made-public-as-a-headache-in-pudupally-ldf-lost-panchayat-administration)