---
title: "#arrest | സൗഹൃദം സ്ഥാപിച്ച ശേഷം 18 ലക്ഷം രൂപ കവര്‍ന്നു;നാലംഗ സംഘം പിടിയിൽ"
english_title: "18 lakh rupees #stolen after establishing #friendship; gang of four #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138622/18-lakh-rupees-stolen-after-establishing-friendship-gang-of-four-arrested"
published_at: "2023-08-13T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d89525add23_arrest.jpg"
keywords: []
---

# #arrest | സൗഹൃദം സ്ഥാപിച്ച ശേഷം 18 ലക്ഷം രൂപ കവര്‍ന്നു;നാലംഗ സംഘം പിടിയിൽ

> **Lead Summary:** **നെടുമ്പാശേരി : ** സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം നെടുമ്പാശേരി പൊലീസിന്റെ പിടിയിൽ.

## Article Content

**നെടുമ്പാശേരി : ** സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം നെടുമ്പാശേരി പൊലീസിന്റെ പിടിയിൽ.

കൊല്ലം ചവറ കൊറ്റൻകുളങ്ങര അരുൺ ഭവനിൽ അപർണ (34), നീണ്ടകര പുത്തൻതുറ മേടയിൽ ആരോമൽ (24), പുത്തൻതുറ വടക്കേറ്റത്തിൽ അനന്തു (24), പുത്തൻതുറ കടുവിങ്കൽ ഗൗതം കൃഷ്ണ (23) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം 18 ലക്ഷം രൂപയാണ് നാൽവർ സംഘം തട്ടിയെടുത്തത്. വീട് പണിയുടെ ആവശ്യം എന്ന് പറഞ്ഞ് ആദ്യം വായ്പ ആയാണ് തുക വാങ്ങിയത്. പണം തിരികെ ചോദിച്ചപ്പോൾ വ്യാജരേഖ ചമച്ചും സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു.

18 ലക്ഷം രൂപയാണ് സംഘം 2 പ്രാവശ്യമായി കൈക്കലാക്കിയത്. പിന്നീടും പണത്തിനായി ഭീഷണി തുടർന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. കൂടുതൽ പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138622/18-lakh-rupees-stolen-after-establishing-friendship-gang-of-four-arrested)