---
title: "#kalamassery | പ്രസവ ശേഷം അമ്മയും കുഞ്ഞും ഇനി കാറിൽ വീട്ടിലേക്ക്  "
english_title: "After giving #birth, the mother and the #baby are going home by car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138561/after-giving-birth-the-mother-and-the-baby-are-going-home-by-car"
published_at: "2023-08-13T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d85cd10531b_.jpg"
keywords: []
---

# #kalamassery | പ്രസവ ശേഷം അമ്മയും കുഞ്ഞും ഇനി കാറിൽ വീട്ടിലേക്ക്  

> **Lead Summary:** **കളമശേരി : ** എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയ്‌ക്ക്‌ ഇനി കുഞ്ഞുമായി സൗജന്യമായി കാറിൽ വീട്ടിലേക്ക് പോകാം.

## Article Content

**കളമശേരി : ** എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയ്‌ക്ക്‌ ഇനി കുഞ്ഞുമായി സൗജന്യമായി കാറിൽ വീട്ടിലേക്ക് പോകാം.

നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്നാണ് ആരോഗ്യവകുപ്പ് അമ്മയ്ക്കും കുഞ്ഞിനും സൗജന്യ കാർയാത്ര ഏർപ്പാടാക്കുന്നത്. സാമ്പത്തികശേഷി കണക്കിലെടുക്കാതെയും എപിഎൽ, ബിപിഎൽ പരിഗണനയില്ലാതെ കേരളത്തിൽ എവിടെയും അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്.

ഒരു സ്വകാര്യ ട്രാവൽ ഏജൻസിക്ക് ഇതിന്‌ കരാറും നൽകി. എപ്പോൾ ആവശ്യപ്പെട്ടാലും ഏജൻസി കാറുമായി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തും. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മാസം ഉദ്ദേശം 180 പ്രസവം നടക്കുന്നുണ്ട്. ജില്ലയിലെ മികച്ച നവജാതശിശുവിഭാഗവും നവജാതശിശുക്കൾക്കുള്ള ഐസിയുവും ഇവിടെയുണ്ട്‌.

അടുത്തിടെയാണ് മദർ ആൻഡ് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവിന്റെ അംഗീകാരം 94.8 ശതമാനം മാർക്കോടെ കരസ്ഥമാക്കിയത്. ‘അമ്മയും കുഞ്ഞും കാറിൽ വീട്ടിലേക്ക്’ പദ്ധതി സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം ഗണേഷ് മോഹൻ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138561/after-giving-birth-the-mother-and-the-baby-are-going-home-by-car)