---
title: "#arrest | കട കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി"
english_title: "The #police #arrested the suspect who broke into the #shop and stole it"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138389/the-police-arrested-the-suspect-who-broke-into-the-shop-and-stole-it"
published_at: "2023-08-12T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d737919f228_arrest.jpg"
keywords: []
---

# #arrest | കട കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി

> **Lead Summary:** **കൂത്താട്ടുകുളം :** കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന യുവാ ബേക്കറിയുടെ ഷട്ടര്‍ കുത്തി തുറന്ന് സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 24000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പാലക്കുഴ കാരമല തട്ടാര്‍വടിയില്‍ വിഷ്ണു വിനെയാണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്.

## Article Content

**കൂത്താട്ടുകുളം :** കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന യുവാ ബേക്കറിയുടെ ഷട്ടര്‍ കുത്തി തുറന്ന് സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 24000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പാലക്കുഴ കാരമല തട്ടാര്‍വടിയില്‍ വിഷ്ണു വിനെയാണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്.

കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൂത്താട്ടുകുളം സ്വദേശിയില്‍ നിന്നു വാടകയ്ക്കെടുത്ത കാറിലാണ് പ്രതി മോഷണ സ്ഥലത്തെത്തിയത്. സിസിടിവി യില്‍ പതിഞ്ഞ കാര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി തൊടുപുഴ പാറക്കടവ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് വിവരം ലഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാറക്കടവിലെ വാടക വീട്ടില്‍ നിന്നു വിഷ്ണുവിനെ പോലീസ് പിടികൂടി. കട ഉടമ രഞ്ജു തോമസ് പരാതി നല്‍കിയിരുന്നു. കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഷ്ണു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138389/the-police-arrested-the-suspect-who-broke-into-the-shop-and-stole-it)