---
title: "#woman | നഗരമധ്യത്തിൽ യുവതിക്ക് വെട്ടേറ്റു"
english_title: "The #woman was stabbed in the #city center"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138336/the-woman-was-stabbed-in-the-city-center"
published_at: "2023-08-12T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d70dfc74ca6_murder2.jpg"
keywords: []
---

# #woman | നഗരമധ്യത്തിൽ യുവതിക്ക് വെട്ടേറ്റു

> **Lead Summary:** **കോട്ടയം :** നഗരമധ്യത്തിൽ യുവതിക്ക് വെട്ടേറ്റു. മദ്യലഹരിയിൽ നടുറോഡിൽ ഇന്ന് വെളുപ്പിന് ആണ് സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ഇന്ന് വെളുപ്പിന് 12.30ന് ബസേലിയോസ് കോളേജിന് സമീപത്ത് വച്ചാണ് ആണു സംഭവം.

## Article Content

**കോട്ടയം :** നഗരമധ്യത്തിൽ യുവതിക്ക് വെട്ടേറ്റു. മദ്യലഹരിയിൽ നടുറോഡിൽ ഇന്ന് വെളുപ്പിന് ആണ് സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ഇന്ന് വെളുപ്പിന് 12.30ന് ബസേലിയോസ് കോളേജിന് സമീപത്ത് വച്ചാണ് ആണു സംഭവം.

കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. കൂടെ താമസിച്ചിരുന്ന കട്ടപ്പന സ്വദേശി ചുണ്ടലി ബാബുവെന്ന ആളാണ് ഇവരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 

മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ബിന്ദുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138336/the-woman-was-stabbed-in-the-city-center)