തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്
Dec 1, 2021 03:02 PM | By Piravom Editor

കൊച്ചി...... തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക് .ഉദ്യോഗസ്ഥർക്ക് പണക്കിഴി സമ്മാനം ആയി നല്കിയ വിവാദകാലത്തു കുത്തിപ്പൊളിച്ച നഗരസഭാധ്യക്ഷയുടെ ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാക്കിയതിന്റെ പണിക്കൂലിയെ ചൊല്ലിയുള്ള തർക്കം ആണ് ഭരണ പ്രതിപക്ഷ തർക്കത്തിന് തുടക്കം.  നഗരസഭാ കൗൺസിൽ യോഗത്തിൽ ഈ വകയിൽ 8000 രൂപ ചിലവ് ഇനത്തിൽ വെച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തതാണ് കൂട്ടയടിയിലും മൽപിടുത്തത്തിലും കാര്യങ്ങൾ എത്തിച്ചത്

പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിൻ, പ്രതിപക്ഷത്തുനിന്നു മുൻ അധ്യക്ഷ ഉഷ പ്രവീൺ, കൗൺസിലർമാരായ അജുന ഹാഷിം, സുമ മോഹൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

അധ്യക്ഷയുടെ ചേംബർ നന്നാക്കിയതിനു 8,000 രൂപ ചെലവായ വിഷയം ചർച്ചക്കെടുത്തപ്പോഴായിരുന്നു സംഘർഷം.വിഡിയോ ദൃശ്യം കൈവശമുണ്ടെന്നും കുത്തിപ്പൊളിച്ചവരിൽ നിന്നു പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 4 കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷത്തിനു പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി. ലീഗ് അംഗങ്ങളും ഇതിനോടു യോജിച്ചതോടെ ഭൂരിപക്ഷം ഭരണപക്ഷത്തിനെതിരായി.

അജൻഡ പാസാക്കിയെന്ന് അധ്യക്ഷ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം അധ്യക്ഷവേദിക്കു നേരെ പാഞ്ഞടുത്തു. ഇതിനെ പ്രതിരോധിക്കാൻ ഭരണപക്ഷവും വേദിക്കരികിലെത്തി. അജൻഡകൾ പാസായെന്നും യോഗം അവസാനിച്ചെന്നും പറഞ്ഞ് അധ്യക്ഷ അജിത വേദിയിൽ നിന്നിറങ്ങിയപ്പോൾ പ്രതിപക്ഷം തടഞ്ഞു. ഭരണപക്ഷം ഇതിനെ നേരിട്ടതോടെ സംഘർഷം മുറുകി. അധ്യക്ഷയ്ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. പിടിവലിയിൽ പ്രതിപക്ഷത്തെ അജുന ഹാഷിമിന്റെ സാരി കീറി. കൈയ്ക്കു പരുക്കേറ്റു.

6 councilors injured in Thrikkakara municipal council meeting

Next TV

Related Stories
യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 19, 2022 10:05 AM

യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് വെളുപ്പിനെയാണ് ഓണക്കൂറിലെ ബന്ധു വീട്ടിലെത്തിയ ഉഴവൂർ കുടക്കച്ചിറ കല്ലുപുരക്കൽ സജിത്തിനെയാണ് രാവിലെ മരിച്ച നിലയിൽ...

Read More >>
മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

Jan 18, 2022 06:03 PM

മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969,...

Read More >>
ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

Jan 18, 2022 05:46 PM

ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും. മന്ത്രി...

Read More >>
ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

Jan 18, 2022 11:03 AM

ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

യു കെ യിലെ ഗ്ലൗസെസ്റ്റർഷെയറിൽ ചെൽട്ടൻഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു....

Read More >>
നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

Jan 18, 2022 10:26 AM

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി കെട്ടി അടച്ചത്തിനെ തുടർന്ന് ലൈഫ് പദ്ധതിയിൽ ഗുണഭോക്തയായ വീട്ടമ്മക്ക് വീട് നിർമ്മിക്കാൻ താങ്ങായി പൊതു...

Read More >>
കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

Jan 18, 2022 08:39 AM

കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

കൊലയ്ക്ക് മുൻപ് ഷാൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു....

Read More >>
Top Stories