---
title: "#piravom | കേരള സംസ്ഥാന കർഷക അവാർഡ് ജേതാവ് ജിത്തു തോമസിനെ ആദരിച്ചു"
english_title: "#Kerala #State #Farmer #Award #winner #Jithu Thomas was felicitated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138214/kerala-state-farmer-award-winner-jithu-thomas-was-felicitated"
published_at: "2023-08-11T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d61fbea796e_award2.jpg"
keywords: []
---

# #piravom | കേരള സംസ്ഥാന കർഷക അവാർഡ് ജേതാവ് ജിത്തു തോമസിനെ ആദരിച്ചു

> **Lead Summary:** **പിറവം : ** സംസ്ഥാന കർക്ഷക അവാർഡ് ജേതാവ് യുവ കർഷകൻ ജിത്തു തോമസിന് സി പി ഐ എം പിറവം ലോക്കൽ കമ്മിറ്റി , കർഷകസംഘം പിറവം മേഖല കമ്മിറ്റി, മാമലക്കവല ബ്രാഞ്ച് കമ്മിറ്റി സംയുക്തമായി ആദരിച്ചു.

## Article Content

**പിറവം : ** സംസ്ഥാന കർക്ഷക അവാർഡ് ജേതാവ് യുവ കർഷകൻ ജിത്തു തോമസിന് സി പി ഐ എം പിറവം ലോക്കൽ കമ്മിറ്റി , കർഷകസംഘം പിറവം മേഖല കമ്മിറ്റി, മാമലക്കവല ബ്രാഞ്ച് കമ്മിറ്റി സംയുക്തമായി ആദരിച്ചു.

ഈ 2022 വർഷത്തെ മികച്ച കൂൺ കൃഷിയ്ക്ക് ജിത്തു തോമസിന് ആയിരുന്നു സംസ്ഥാന അവാർഡ്.സിപിഐ എം പിറവം ലോക്കൽ കമ്മിറ്റിയംഗം മഹേഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ സി പി ഐ എം പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ആർ സോമൻ ജിത്തുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

കർഷക സംഘം പിറവം വില്ലേജ് കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി കെ കെ സുരേഷും, മാമലക്കവല ബ്രാഞ്ച് കമ്മിറ്റിയ്ക്ക് വേണ്ടി പി എൻ രാജൻ എന്നിവരും ആദരിച്ചു. ചടങ്ങിൽ ഇ എസ് ജോൺ ആശംസകൾ അറിപ്പിച്ചു. ജിത്തു തോമസ് ആദരവിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. വിവിധ പാർട്ടി നേതാക്കൾ ചടങ്ങിൽ പക്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138214/kerala-state-farmer-award-winner-jithu-thomas-was-felicitated)