---
title: "#kothamangalam | വാരപ്പെട്ടിയിലെ കർഷകൻ തോമസിൻറെ വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടം കൃഷി മന്ത്രി പി പ്രസാദ് സന്ദർശിച്ചു"
english_title: "#Agriculture #Minister #PPrasad visited the destroyed farm of #Warapetty #farmer #Thomas"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138155/agriculture-minister-pprasad-visited-the-destroyed-farm-of-warapetty-farmer-thomas"
published_at: "2023-08-11T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5e5d10ee0b_vaaya.jpg"
keywords: []
---

# #kothamangalam | വാരപ്പെട്ടിയിലെ കർഷകൻ തോമസിൻറെ വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടം കൃഷി മന്ത്രി പി പ്രസാദ് സന്ദർശിച്ചു

> **Lead Summary:** **കോതമംഗലം :** വാരപ്പെട്ടിയിലെ കർഷകൻ തോമസിൻറെ വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടം കൃഷി മന്ത്രി പി പ്രസാദ് സന്ദർശിച്ചു.

## Article Content

**കോതമംഗലം :** വാരപ്പെട്ടിയിലെ കർഷകൻ തോമസിൻറെ വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടം കൃഷി മന്ത്രി പി പ്രസാദ് സന്ദർശിച്ചു.

ആന്റണി ജോൺ എം എൽ എ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി ,പഞ്ചായത്ത് മെമ്പർ ദിവ്യ സാലി ,കർഷകൻ കെ ഒ തോമസ്, അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ , ജനപ്രതിനിധികൾ , കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ 406 നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ചത്. 220 കെവി ടവർ ലൈനിന്റെ അടിയിൽ നിന്ന  കുലച്ച വാഴകളാണ്‌ വെട്ടിമാറ്റിയത്‌.

ആയിരം വാഴകളാണ്‌  കൃഷി ചെയ്‌തത്‌. ഇതിൽ കുലച്ച 406 വാഴകളാണ് അധികൃതർ വെള്ളിയാഴ്‌ച വെട്ടിമാറ്റിയത്. ഞായറാഴ്‌ച കൃഷിയിടത്തിൽ എത്തിയപ്പോഴാണ്‌ വാഴകൾ വെട്ടിക്കളഞ്ഞത്‌ കണ്ടത് .

മുൻകൂട്ടി നോട്ടീസ്‌ നൽകാതെയാണ്‌ വാഴ വെട്ടിയതെന്നും ഉടമ പറഞ്ഞു. നാലുലക്ഷത്തിന്റെ നഷ്ടമുണ്ടെന്നാണ് പ്രാഥമികനിഗമനം. വിവിധയിടങ്ങളിൽനിന്ന്‌ വായ്‌പയെടുത്തായിരുന്നു  കൃഷിയിറക്കിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138155/agriculture-minister-pprasad-visited-the-destroyed-farm-of-warapetty-farmer-thomas)