---
title: "#kochi | വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ നിന്നും സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി"
english_title: "Gold was found abandoned inside the lavatory inside the plane"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138136/gold-was-found-abandoned-inside-the-lavatory-inside-the-plane"
published_at: "2023-08-11T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5d753805f8_air.jpg"
keywords: []
---

# #kochi | വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ നിന്നും സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി :** വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ നിന്നും സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലാണ് സംഭവം.

## Article Content

**കൊച്ചി :** വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ നിന്നും സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലാണ് സംഭവം.

അബുദാബിയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. 1709 ഗ്രാം തൂക്കം വരുന്ന 85 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി പാക്കറ്റിനുള്ളിലാണ് സ്വർണമുണ്ടായിരുന്നത്.

സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇതുകൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം 50 ലക്ഷം രൂപയുടെ സ്വർണവും കസ്റ്റംസ് പിടികൂടിയിരുന്നു. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി നിയാസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 963 ഗ്രാം സ്വർണമാണ് ഇത്തരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138136/gold-was-found-abandoned-inside-the-lavatory-inside-the-plane)