---
title: "#lpg | എൽപിജി ഗ്യാസ് ടാങ്കർ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു"
english_title: "#LPG #gas tanker lorry and mini #lorry collided"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138101/lpg-gas-tanker-lorry-and-mini-lorry-collided"
published_at: "2023-08-11T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5c3c67f35a_lpg.jpg"
keywords: []
---

# #lpg | എൽപിജി ഗ്യാസ് ടാങ്കർ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു

> **Lead Summary:** **പറവൂർ : ** ദേശീയപാത 66ൽ ഗവ.മുഹമ്മദൻസ് എൽപി സ്കൂളിനു സമീപം എൽപിജി ഗ്യാസ് ടാങ്കർ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു. ഗ്യാസ് ലോറിയുടെ ടാങ്കറിൽ ഗ്യാസ് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.

## Article Content

**പറവൂർ : ** ദേശീയപാത 66ൽ ഗവ.മുഹമ്മദൻസ് എൽപി സ്കൂളിനു സമീപം എൽപിജി ഗ്യാസ് ടാങ്കർ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു. ഗ്യാസ് ലോറിയുടെ ടാങ്കറിൽ ഗ്യാസ് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.

ഇന്നലെ രാവിലെ 5 മണിയോടെയാണ് അപകടം. കൊല്ലത്തു നിന്നു മംഗലാപുരത്തേക്കാണു ടാങ്കർ ലോറി പോയത്. മാനന്തവാടിയിൽ നിന്ന് ആലപ്പുഴയിലേക്കു കായ കയറ്റി പോകുകയായിരുന്നു മിനി ലോറി. അപകടത്തെത്തുടർന്നു ടാങ്കർ ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായി.

കായ ലോറിയുടെ ചക്രങ്ങൾ ഒടിഞ്ഞു. കായക്കുലകൾ റോഡിൽ ചിതറി തെറിച്ചു. പിന്നാലെ എത്തിയ വാഹനങ്ങൾ കയറി കായകൾ ചതഞ്ഞപ്പോൾ ഇരുചക്രവാഹനങ്ങൾ തെന്നി മറിഞ്ഞു. അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138101/lpg-gas-tanker-lorry-and-mini-lorry-collided)