---
title: "#road | ദേശീയപാത മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ ഇടുങ്ങിയ റോഡ്‌; അപകട സാധ്യതയേറുന്നു"
english_title: "A narrow road from the #national #highway to the private #bus #stand; The #danger is high"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/137855/a-narrow-road-from-the-national-highway-to-the-private-bus-stand-the-danger-is-high"
published_at: "2023-08-10T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d475043e289_traffic.jpg"
keywords: []
---

# #road | ദേശീയപാത മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ ഇടുങ്ങിയ റോഡ്‌; അപകട സാധ്യതയേറുന്നു

> **Lead Summary:** **കോലഞ്ചേരി : ** ദേശീയപാത മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയിൽ അപകട സാധ്യതയേറുന്നു. 2 ബസുകൾ കടന്നു പോകാൻ ബുദ്ധിമുട്ടുന്ന റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്.

## Article Content

**കോലഞ്ചേരി : ** ദേശീയപാത മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയിൽ അപകട സാധ്യതയേറുന്നു. 2 ബസുകൾ കടന്നു പോകാൻ ബുദ്ധിമുട്ടുന്ന റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്.

കേവലം 100 മീറ്റർ ദൂരം മാത്രമേ ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് ഉള്ളൂ. മത്സ്യ മാർക്കറ്റും പഴം, പച്ചക്കറി കടകളും റോഡിനോടു ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഈ വഴിയിൽ തിരക്ക് ഏറെയുണ്ട്. സ്കൂളും കോളജും വൈകിട്ട് വിടുന്ന സമയത്ത് വിദ്യാർഥികൾ കൂട്ടത്തോടെ ഈ വഴിയിലേക്ക് എത്തും.

വണ്ടികൾ യാത്രക്കാരുടെമേൽ തൊട്ടുരുമ്മിയാണ് കടന്നു പോകുന്നത്. റോഡിന്റെ പടിഞ്ഞാറു വശത്ത് ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇവിടെ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

ഇവിടെ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ വലിയ വാഹനങ്ങൾ തട്ടുന്നുണ്ട്. രാവിലെ ബൈക്കുകൾ ഇവിടെ വച്ചിട്ടു പോകുന്നവർ വൈകിട്ട് തിരിച്ചെടുക്കാൻ വരുമ്പോഴാണ് വണ്ടി ഇടിച്ച വിവരം അറിയുന്നത്. ഇടിച്ച വാഹനം ഏതെന്നു തിരിച്ചറിയാനും കഴിയുന്നില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/137855/a-narrow-road-from-the-national-highway-to-the-private-bus-stand-the-danger-is-high)