ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി
Dec 1, 2021 12:03 PM | By Piravom Editor

തൃപ്പൂണിത്തുറ..... ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കൊടിയേറി. തപ്പൂണിത്തുറ,  കരിങ്ങാച്ചിറ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കൊച്ചി ഭദ്രാസനത്തിലെ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ തമുക്ക് പെരുന്നാളിന് (വൃശ്ചികം 20 പെരുന്നാൾ) തുടക്കമായി.

പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയും, തമുക്കു നേർച്ചയും ഡിസംബർ 1, 2, 3 തീയതികളിൽ ഭക്ത്യാദരവോടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം കൊണ്ടാടും. പെരുന്നാളിൻ്റെ ആദ്യ ദിവസമായ ഡിസംബർ 1 ന് രാവിലെ ഏഴിന് നടന്ന വിശുദ്ധ കുർബ്ബാനക്ക് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു.

തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പെരുന്നാൾ കൊടിയേറ്റ് നടത്തി. വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന നടക്കും. ഡിസംബർ 2 വ്യാഴം 6.30 ന് പ്രഭാത പ്രാർത്ഥനയും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും 11 മണിക്ക് കത്തീഡ്രൽ വക വെണ്ണിക്കുളം, അമ്പലമുകൾ, കുരീക്കാട് കുരിശുപള്ളികളിൽ ധൂപ പ്രാർത്ഥനയും നടക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന 7 മണിക്ക് തിരുവാങ്കുളം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം എന്നിവ നടത്തപ്പെടും. പ്രധാന പെരുന്നാൾ ദിവസമായ ഡിസംബർ 3 വെള്ളിയാഴ്ച രാവിലെ 5.30 ന് പ്രഭാത പ്രാർത്ഥന 6 മണിക്ക് ഒന്നാമത്തെ വിശുദ്ധ കുർബ്ബാന 7.15 ന് പ്രഭാത പ്രാർത്ഥന എന്നിവ നടക്കും. എട്ടു മണിക്കു നടക്കുന്ന രണ്ടാമത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് കോഴിക്കോട് ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. തുടർന്ന് 12 മണിക്ക് വഴിപാട് സാധനലേലം നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന 7 മണിക്ക് ചിത്രപ്പുഴ കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം തുടർന്ന് ആശിർവാദത്തോടെ പെരുന്നാൾ സമാപിക്കും. വികാരിമാരായ ഫാ. സാംസൺ മേലോത്ത്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. എൽദോ മാലായിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാൾ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

The flag was hoisted at Karingachirapally for the historic Tamukh festival

Next TV

Related Stories
യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 19, 2022 10:05 AM

യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് വെളുപ്പിനെയാണ് ഓണക്കൂറിലെ ബന്ധു വീട്ടിലെത്തിയ ഉഴവൂർ കുടക്കച്ചിറ കല്ലുപുരക്കൽ സജിത്തിനെയാണ് രാവിലെ മരിച്ച നിലയിൽ...

Read More >>
മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

Jan 18, 2022 06:03 PM

മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969,...

Read More >>
ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

Jan 18, 2022 05:46 PM

ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും. മന്ത്രി...

Read More >>
ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

Jan 18, 2022 11:03 AM

ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

യു കെ യിലെ ഗ്ലൗസെസ്റ്റർഷെയറിൽ ചെൽട്ടൻഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു....

Read More >>
നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

Jan 18, 2022 10:26 AM

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി കെട്ടി അടച്ചത്തിനെ തുടർന്ന് ലൈഫ് പദ്ധതിയിൽ ഗുണഭോക്തയായ വീട്ടമ്മക്ക് വീട് നിർമ്മിക്കാൻ താങ്ങായി പൊതു...

Read More >>
കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

Jan 18, 2022 08:39 AM

കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

കൊലയ്ക്ക് മുൻപ് ഷാൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു....

Read More >>
Top Stories