---
title: "#theft | കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തിൽ മോഷണം; 10 പവനും 6000 രൂപയും കവർന്നു"
english_title: "#Theft at #Koodamkulam #VishnuMaheswara #Temple; 10 Pawan and Rs.6000 were #stolen"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/137815/theft-at-koodamkulam-vishnumaheswara-temple-10-pawan-and-rs6000-were-stolen"
published_at: "2023-08-10T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d44b95ca95c_theft.jpg"
keywords: []
---

# #theft | കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തിൽ മോഷണം; 10 പവനും 6000 രൂപയും കവർന്നു

> **Lead Summary:** **പറവൂർ : ** കണ്ഠാകർണൻ വെളിയിലെ കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തിൽ മോഷണം നടന്നു. 10 പവനും 6000 രൂപയും കവർന്നു. ബുധൻ പുലർച്ചെ ക്ഷേത്രത്തിലെ ജീവനക്കാരനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

## Article Content

**പറവൂർ : ** കണ്ഠാകർണൻ വെളിയിലെ കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തിൽ മോഷണം നടന്നു. 10 പവനും 6000 രൂപയും കവർന്നു. ബുധൻ പുലർച്ചെ ക്ഷേത്രത്തിലെ ജീവനക്കാരനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

ശ്രീകോവിലിന് പുറത്തുള്ള ഓഫീസിന്റെ വാതിൽ തകർത്ത് കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ്‌ എടുത്തത്‌. ഓഫീസിനുസമീപം പൂജാരി താമസിച്ചിരുന്ന മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയശേഷമായിരുന്നു മോഷണം.

ക്ഷേത്രത്തിന് പുറത്തെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച്‌ 6000 രൂപയും കവർന്നു. ജീവനക്കാരൻ അറിയിച്ചതിനെത്തുടർന്ന്‌ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും എത്തിയാണ് വാതിൽ പൂട്ട് തകർത്ത് പൂജാരിയെ പുറത്തിറക്കിയത്. പറവൂർ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്‌ധരും ക്ഷേത്രത്തിലെത്തി. പൊലീസ് അന്വേഷണം ഊർജിതമാക്കി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/137815/theft-at-koodamkulam-vishnumaheswara-temple-10-pawan-and-rs6000-were-stolen)