---
title: "#murder | നഗരമധ്യത്തിലെ ഹോട്ടലിൽ യുവതി കുത്തേറ്റു മരിച്ച നിലയിൽ"
english_title: "#Woman #stabbed to #death in city center #hotel"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/137813/woman-stabbed-to-death-in-city-center-hotel"
published_at: "2023-08-10T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d44758e861f_murder.jpg"
keywords: []
---

# #murder | നഗരമധ്യത്തിലെ ഹോട്ടലിൽ യുവതി കുത്തേറ്റു മരിച്ച നിലയിൽ

> **Lead Summary:** **കൊച്ചി:** കൊച്ചി നഗരമധ്യത്തിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കൊച്ചി:** കൊച്ചി നഗരമധ്യത്തിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റത്.

വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡർ ആണെന്നാണ് വിവരം.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡർ ആണെന്നാണ് വിവരം.  സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പൊലീസിനോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/137813/woman-stabbed-to-death-in-city-center-hotel)