---
title: "#paravoor |  ‘അമൃത് 2.0’ ;പുതിയ പിവിസി പൈപ്പ് ലൈൻ സ്ഥാപിച്ചു "
english_title: "'#Amrit 2.0'; New #PVC #pipeline laid"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/137510/amrit-20-new-pvc-pipeline-laid"
published_at: "2023-08-08T21:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d263dd4f032_pvc.jpg"
keywords: []
---

# #paravoor |  ‘അമൃത് 2.0’ ;പുതിയ പിവിസി പൈപ്പ് ലൈൻ സ്ഥാപിച്ചു 

> **Lead Summary:** **പറവൂർ : ** * ‘*അമൃത് 2.0’ പദ്ധതിയുടെ ഭാഗമായി നഗരസഭാതിർത്തിയിൽ പുതിയ പിവിസി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു.

## Article Content

**പറവൂർ : ** * ‘*അമൃത് 2.0’ പദ്ധതിയുടെ ഭാഗമായി നഗരസഭാതിർത്തിയിൽ പുതിയ പിവിസി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു.

വലിയകുളം മുതൽ പെരുവാരം ഹോമിയോ ആശുപത്രി വരെയും താമരക്കുളം റോഡ്, വെടിമറ - പൂതയിൽ റോഡ് എന്നിവിടങ്ങളിലും പൈപ്പുകൾ സ്ഥാപിക്കും. ജല അതോറിറ്റിക്ക് പിന്നിലെ പ്രിമോ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ, പമ്പ് ഹൗസിൽ പുതിയ വാൽവ് സ്ഥാപിക്കൽ എന്നിവയും നടത്തും.

നഗരസഭാധ്യക്ഷ ബീന ശശിധരൻ അധ്യക്ഷയായി. ഉപാധ്യക്ഷൻ എം.ജെ.രാജു, സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പിയത്ത്, അനു വട്ടത്തറ, കെ.ജെ.ഷൈൻ, കൗൺസിലർമാരായ വി.എ.പ്രഭാവതി, ഡി.രാജ്‌കുമാർ,പി.ഡി.സുകുമാരി, വനജ ശശികുമാർ, അബ്ദുൽ സലാം, ജഹാംഗീർ തോപ്പിൽ, ലൈജി ബിജു, ജല അതോറിറ്റി അസിസ്റ്റന്റ് എഎക്സിക്യൂട്ടീവ് എൻജിനീയർ കെ.ജെ.തെരേസ റിനി. അസിസ്റ്റന്റ് എൻജിനീയർ കെ.സിന്ധു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/137510/amrit-20-new-pvc-pipeline-laid)