---
title: "#kochi | അങ്കമാലിയിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "The #body of the #youth was found inside the #car in #Angamaly"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/137098/the-body-of-the-youth-was-found-inside-the-car-in-angamaly"
published_at: "2023-08-07T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d09cfd21555_car.jpg"
keywords: []
---

# #kochi | അങ്കമാലിയിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊച്ചി**: അങ്കമാലിയിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂർ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.

## Article Content

**കൊച്ചി**: അങ്കമാലിയിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂർ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.

കാർ ലോക്ക് ചെയ്ത നിലയിലായിരുന്നു. രാവിലെ ഒൻപതുമണിയോടെയാണ് കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാർ ഇവിടെയുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

തുടർന്ന് നാട്ടുകാർ നോക്കിയപ്പോൾ കാറിനകത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിൽ പരിക്കേറ്റതിന്റെ പാടുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. കാറിനകത്തും രക്തം കണ്ടെത്തിയിട്ടുണ്ട്.

മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/137098/the-body-of-the-youth-was-found-inside-the-car-in-angamaly)