---
title: "#accident | മാടവന ജംക്‌ഷനിൽ സിഗ്നൽ കാത്തു കിടക്കുകയായിരുന്ന വാഹനങ്ങളിലേക്ക് ചരക്കു ലോറി ഇടിച്ചു കയറി 11 പേർക്കു പരുക്ക്"
english_title: "A cargo #lorry rammed into #vehicles waiting for a signal at #Madavana #Junction, 11 people were injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/136931/a-cargo-lorry-rammed-into-vehicles-waiting-for-a-signal-at-madavana-junction-11-people-were-injured"
published_at: "2023-08-06T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf80d63e30b_accident.jpg"
keywords: []
---

# #accident | മാടവന ജംക്‌ഷനിൽ സിഗ്നൽ കാത്തു കിടക്കുകയായിരുന്ന വാഹനങ്ങളിലേക്ക് ചരക്കു ലോറി ഇടിച്ചു കയറി 11 പേർക്കു പരുക്ക്

> **Lead Summary:** **മാടവന :** കൊച്ചി ബൈപാസിൽ മാടവന ജംക്‌ഷനിൽ സിഗ്നൽ കാത്തു കിടക്കുകയായിരുന്ന വാഹനങ്ങളിലേക്ക് ചരക്കു ലോറി ഇടിച്ചു കയറി 11 പേർക്കു പരുക്ക്.

## Article Content

**മാടവന :** കൊച്ചി ബൈപാസിൽ മാടവന ജംക്‌ഷനിൽ സിഗ്നൽ കാത്തു കിടക്കുകയായിരുന്ന വാഹനങ്ങളിലേക്ക് ചരക്കു ലോറി ഇടിച്ചു കയറി 11 പേർക്കു പരുക്ക്.

ആരുടെയും നില ഗുരുതരമല്ല. സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. 3 കാറുകളും മിനിലോറി, ചരക്കു ലോറി എന്നിവയുമാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ അഞ്ചരയ്ക്കു ശേഷമായിരുന്നു അപകടം. തമിഴ്നാട് നിന്നു ചരക്കുമായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. 

ലോറി ഇടിച്ച കാറിന്റെ പിൻഭാഗം പൂർണമായി തകർന്നു. ആഘാതത്തിൽ മുന്നിലെ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അവയ്ക്കും കേടുപറ്റി. ബ്രേക്ക് തകരാറാണ് കാരണമെന്ന് ലോറി ഡ്രൈവർ പറഞ്ഞു. പനങ്ങാട് പൊലീസ് ലോറി സ്റ്റേഷനിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/136931/a-cargo-lorry-rammed-into-vehicles-waiting-for-a-signal-at-madavana-junction-11-people-were-injured)