---
title: "#piravom | ദുരന്തം പെയ്തിറങ്ങിയ ചെറുകര പാലം;കാത്ത് നിൽപ്പിന് വിരാമമായി അവസാനം ജിസ്നാ മോളുടെ ചേതനയറ്റ മൃതദേഹം"
english_title: "#Cherukara #Bridge, which was hit by tragedy; finally, the lifeless body of #JisnaMol ends the wait."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/136916/cherukara-bridge-where-tragedy-rained-down-cherukara-residents-are-in-distress"
published_at: "2023-08-06T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf74f38ab45_death.jpg"
keywords: []
---

# #piravom | ദുരന്തം പെയ്തിറങ്ങിയ ചെറുകര പാലം;കാത്ത് നിൽപ്പിന് വിരാമമായി അവസാനം ജിസ്നാ മോളുടെ ചേതനയറ്റ മൃതദേഹം

> **Lead Summary:** **പിറവം :** സങ്കട കടലായി ചെറുകര നിവാസിക്കൾ. രാവിലെ പത്തിനൊന്നുമണിയോടെയാണ് ഒമ്പത്തംഗ സംഘം ചെറുകര -വെള്ളൂർ പാലത്തിന്റെ ഓരത്തെ കടവിൽ കുളിക്കാൻ എത്തിയത്. കൂട്ടത്തിലെ ഒരു പെൺക്കുട്ടി ഒഴുക്കിൽ പെട്ടത് പെട്ടന്നാണ്.

## Article Content

**പിറവം :** സങ്കട കടലായി ചെറുകര നിവാസിക്കൾ. രാവിലെ പത്തിനൊന്നുമണിയോടെയാണ് ഒമ്പത്തംഗ സംഘം ചെറുകര -വെള്ളൂർ പാലത്തിന്റെ ഓരത്തെ കടവിൽ കുളിക്കാൻ എത്തിയത്. കൂട്ടത്തിലെ ഒരു പെൺക്കുട്ടി ഒഴുക്കിൽ പെട്ടത് പെട്ടന്നാണ്.

കൂട്ടത്തില്‍ ഉണ്ടായിരുന്നവർ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുക്കാർ നാടൻ വള്ളങ്ങളുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി.എന്നാൽ പെൺകുട്ടിയടക്കം മൂന്ന് പേർ വെള്ളത്തിൽ താണുപോയിരുന്നു.

വിവരമറിഞ്ഞ് വൈക്കം എം എൽ എ ആശ സംഭവ സ്ഥലത്ത് എത്തി. പോലീസിന്റെയും , ഫയർഫോഴ്സിന്റെയും , നാട്ടുക്കാരുടെയും ഏറെ പരിശ്രമഫലമായി കാണാതായവരെ ഒന്നൊന്നായി കണ്ടെത്തുകയായിരുന്നു.

ദുരന്തം പെയ്തിറങ്ങിയ ചെറുകര പാലത്തിൽ ശ്വാസമടക്കി ആയിരങ്ങളുടെ കാത്ത് നിൽപ്പിന് വിരാമമായി അവസാനം ജിസ്നാ മോളുടെ ചേതനയറ്റ മൃതദേഹം കണ്ട് മരവിച്ച് നിന്നു പോയി രക്ഷാപ്രവർത്തകരടക്കം നാട്ടുകാർ.

മുവാറ്റുപുഴയാറിലെ വെള്ളൂർ ചെറുകര പാലത്തിന് താഴെയുള്ള കുളികടവിൽ കുളിക്കാനിറങ്ങിയ അരയൻകാവ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.ജിസ്മോൾ 15, അലോഷ്യസ്16,ജോൺസൺ 56 എന്നിവരാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്തിയത് കൊണ്ട് മരണ സംഖ്യ ഉയരാത്തത്. ജിസ്മോൾ നാളെ യു കെ ലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/136916/cherukara-bridge-where-tragedy-rained-down-cherukara-residents-are-in-distress)