---
title: "#piravom | പിറവത്ത് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യോഗം ചേർന്നു"
english_title: "A #meeting was held to express #solidarity with #RahulGandhi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/136775/a-meeting-was-held-to-express-solidarity-with-rahulgandhi"
published_at: "2023-08-05T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce69177db4d_piravom.jpg"
keywords: []
---

# #piravom | പിറവത്ത് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യോഗം ചേർന്നു

> **Lead Summary:** **പിറവം :** സുപ്രീം കോടതി വിധിയെത്തുടർന്ന് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന യോഗം ചേർന്നു.

## Article Content

**പിറവം :** സുപ്രീം കോടതി വിധിയെത്തുടർന്ന് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന യോഗം ചേർന്നു.

പിറവം കരവട്ടെ കുരിശിനു സമീപം നടന്ന യോഗത്തിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി ചെട്ടിയാകുന്നേൽ അധ്യക്ഷത വഹിച്ചു.

രാഹുൽഗാന്ധിയെ ബിജെപി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെയുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തമ്പി പുതുവാക്കുന്നേൽ, കൗൺസിലർമാരായ രമാ വിജയൻ, ബബിത ശ്രീജി, ജിൻസി രാജു, മോളി ബെന്നി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വർഗീസ് തുമ്പാപ്പുറം, ഐഎൻടിയുസി റീജിയണൽ വൈസ് പ്രസിഡൻറ് വി. ടി. പ്രതാപൻ, എം. ആർ. ബാബു, റീജ ഷാജു, സുനിത വിമൽ, ജോളിമോൻ കൊമ്പനാൽ, റെജി കല്ലറക്കൽ, തങ്കച്ചൻ അറക്കൽ ജോയ് ഒ. എം, ശിവഗിരി പാലച്ചുവട്‌, രാജു പാണക്കാട്ട്, വർഗീസ് മധുരയിൽ, പൗലോസ് പടവെട്ടിയിൽ എ ന്നിവർ പ്രസംഗിച്ചു.

ജോമോൻ വർഗീസ് സ്വാഗതവും ജിമ്മി ചേറയ്ക്കൽ നന്ദിയും പറഞ്ഞു.തുടർന്ന് മധുര പലഹാരങ്ങൾ വിതരണവും നടത്തി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/136775/a-meeting-was-held-to-express-solidarity-with-rahulgandhi)