---
title: "#theft | അസം സ്വദേശിയായ മോഷ്ടാവും മോഷണ മുതൽ വാങ്ങിയ മലയാളിയും അറസ്റ്റില്‍"
english_title: "The #thief from #Assam and the #Malayali bought from the #theft were #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/136702/the-thief-from-assam-and-the-malayali-bought-from-the-theft-were-arrested"
published_at: "2023-08-05T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce1350830a2_theft.jpg"
keywords: []
---

# #theft | അസം സ്വദേശിയായ മോഷ്ടാവും മോഷണ മുതൽ വാങ്ങിയ മലയാളിയും അറസ്റ്റില്‍

> **Lead Summary:** **പെരുമ്പാവൂർ :** കഴിഞ്ഞ 28ന് പെരുമ്പാവൂർ മാർത്തോമ്മാ കോളജിന് സമീപം നിർമാണം നടക്കുന്ന വീട്ടില്‍ നിന്നു 40000 രൂപ വിലയുള്ള വയറിങ് കേബിളുകളും ഓഗസ്റ്റ് ഒന്നിന് പെരുമ്പാവൂർ കെഎസ്ഇബിക്ക് സമീപമുള്ള വീട്ടുവളപ്പിൽ നിന്ന് അലുമിനിയം ഷീറ്റുകളും അസം ലഹാരിഘട്ട് സ്വദേശി ദിൽവർ ഹുസൈൻ മോഷ്ടിക്കുകയായിരുന്നു.

## Article Content

**പെരുമ്പാവൂർ :** കഴിഞ്ഞ 28ന് പെരുമ്പാവൂർ മാർത്തോമ്മാ കോളജിന് സമീപം നിർമാണം നടക്കുന്ന വീട്ടില്‍ നിന്നു 40000 രൂപ വിലയുള്ള വയറിങ് കേബിളുകളും ഓഗസ്റ്റ് ഒന്നിന് പെരുമ്പാവൂർ കെഎസ്ഇബിക്ക് സമീപമുള്ള വീട്ടുവളപ്പിൽ നിന്ന് അലുമിനിയം ഷീറ്റുകളും അസം ലഹാരിഘട്ട് സ്വദേശി ദിൽവർ ഹുസൈൻ മോഷ്ടിക്കുകയായിരുന്നു.

ഇവയാണു വെങ്ങോല കണ്ടന്തറ പാറയ്ക്കൽ നവാസ് വാങ്ങിയത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്ഐമാരായ വി.എം ഡോളി , ഒ.എസ്.രാധാകൃഷ്ണൻ, എഎസ്ഐ ജോഷി തോമസ്, സീനിയർ സിപിഒമാരായ പി.എ.അബ്ദുൽ മനാഫ്, കെ.പി.അമ്മിണി, ജിഞ്ചു മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/136702/the-thief-from-assam-and-the-malayali-bought-from-the-theft-were-arrested)