---
title: "#kochi | 'ആർട്ട് ടു ഹാർട്ട് ';ചിത്രപ്രദർശനം ഫോർട്ട് കൊച്ചിയിൽ "
english_title: "#'Art to #Heart' #film #exhibition at #FortKochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/136410/art-to-heart-film-exhibition-at-fortkochi"
published_at: "2023-08-04T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccb5a59f8a2_art.jpg"
keywords: []
---

# #kochi | 'ആർട്ട് ടു ഹാർട്ട് ';ചിത്രപ്രദർശനം ഫോർട്ട് കൊച്ചിയിൽ 

> **Lead Summary:** **കൊച്ചി :** പ്രവാസി കല കുടുംബത്തിൽ നിന്നുള്ള പിതാവും പുത്രിമാരും ചേർന്ന് 'ആർട്ട് ടു ഹാർട്ട് ' എന്ന ചിത്രപ്രദർശനം ഫോർട്ട് കൊച്ചിയിൽ എം എൻ എ കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊച്ചി :** പ്രവാസി കല കുടുംബത്തിൽ നിന്നുള്ള പിതാവും പുത്രിമാരും ചേർന്ന് 'ആർട്ട് ടു ഹാർട്ട് ' എന്ന ചിത്രപ്രദർശനം ഫോർട്ട് കൊച്ചിയിൽ എം എൻ എ കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു.

പ്രവാസിയായ വർഗീസ് നൈജുവും മക്കളായ കേസിയ മോണിക്ക, സെമിറ നൈജു എന്നിവരുടെ ചിത്രങ്ങളാണ് ഡേവിഡ് ഹാളിൽ ഒരുക്കിയിരിക്കുന്നത്.

ഫോർട്ട് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടറായ ബോണി തോമസ്, കൊച്ചി ഡെപ്യൂട്ടി മേയർ കെ. എ അൻസിയ, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഫൗണ്ടറും എംഡിയുമായ സി. ജെ ജോർജ്, ജിയോജിത് ഫൈനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ , സിനിമാനടൻ സാജൻ പള്ളുരുത്തി എന്നിവർ ആശംസകൾ അർപ്പിച്ചു.

ആഗസ്റ്റ് 6 വരെ പ്രദർശിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/136410/art-to-heart-film-exhibition-at-fortkochi)