---
title: "#police | കൈക്കൂലി വാങ്ങാൻ കൊച്ചിയിൽ എത്തിയ കർണ്ണാടക പൊലീസ് പിടിയിൽ"
english_title: "The #Karnataka #police #arrested the person who came to #Kochi to take bribe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/136064/the-karnataka-police-arrested-the-person-who-came-to-kochi-to-take-bribe"
published_at: "2023-08-03T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb308703942_police.jpg"
keywords: []
---

# #police | കൈക്കൂലി വാങ്ങാൻ കൊച്ചിയിൽ എത്തിയ കർണ്ണാടക പൊലീസ് പിടിയിൽ

> **Lead Summary:** **കൊച്ചി : ** കൈക്കൂലി വാങ്ങാൻ കൊച്ചിയിൽ എത്തിയ കർണ്ണാടക പൊലീസ് പിടിയിൽ. ഇവർ കേസ് അന്വേഷണത്തിനായി കൊച്ചിയിൽ എത്തി കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

## Article Content

**കൊച്ചി : ** കൈക്കൂലി വാങ്ങാൻ കൊച്ചിയിൽ എത്തിയ കർണ്ണാടക പൊലീസ് പിടിയിൽ. ഇവർ കേസ് അന്വേഷണത്തിനായി കൊച്ചിയിൽ എത്തി കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

മട്ടാഞ്ചേരി സ്വദേശികളുടെ പരാതിയിലാണ് കേസ്. കളമശേരി പൊലീസാണ് ഇവരെ പിടികൂടിയത്. കർണാടകയിലെ കേസ് അന്വേഷണവുമായി വന്ന് മട്ടാഞ്ചേരി സ്വദേശികളിൽ നിന്നും കൈക്കൂലി വാങ്ങി എന്നാണ് കളമശ്ശേരി പൊലീസിന് ലഭിച്ച പരാതി.

വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ നാലംഗ പൊലീസ് സംഘത്തെയാണ് കസ്റ്റഡിയിലെടുത്തത്. ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ബംഗളൂരു പൊലീസ് കുമ്പളങ്ങി സ്വദേശികളായ രണ്ട് യുവാക്കളെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ നിന്നൊഴിവാക്കാൻ ഉദ്യോഗസ്ഥർ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതായി യുവാക്കളുടെ കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. നാല് ലക്ഷം രൂപ കൈമാറിയെങ്കിലും മോചനത്തിന് കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം ഡിസിപിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ നിന്നാണ് സിഐ അടക്കമുള്ളവരെ പിടികൂടിയത്. ഇവരുടെ വാഹനത്തിൽ നിന്ന് പണവും കണ്ടെത്തി. തുടർന്നാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബംഗളൂരുവിൽ കാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണത്തിനാണ് ബംഗളൂരു പൊലീസ് കേരളത്തിലെത്തിയത്. മലപ്പുറത്ത് നിന്ന് രണ്ട് പേരെയും സംഘം പിടികൂടിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/136064/the-karnataka-police-arrested-the-person-who-came-to-kochi-to-take-bribe)