---
title: "#perumbavoor | ഡൽഹിയിലെ സ്വാതന്ത്ര്യദിനപരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളിയായ സുനിത രാജൻ"
english_title: "#Sunitha Rajan, an #indenturedlaborer, to participate in the #Independence Day program in #Delhi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/136030/sunitha-rajan-an-indenturedlaborer-to-participate-in-the-independence-day-program-in-delhi"
published_at: "2023-08-03T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64caef27b7685_sunitha.jpg"
keywords: []
---

# #perumbavoor | ഡൽഹിയിലെ സ്വാതന്ത്ര്യദിനപരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളിയായ സുനിത രാജൻ

> **Lead Summary:** **പെരുമ്പാവൂർ :** ഡൽഹിയിലെ സ്വാതന്ത്ര്യദിനപരിപാടിയിൽ പങ്കെടുക്കാൻ പെരുമ്പാവൂരിൽനിന്ന് വനിതാ തൊഴിലുറപ്പ് തൊഴിലാളിയായ പുത്തൻകുടിവീട്ടിൽ സുനിത രാജൻ 13ന്‌ യാത്രതിരിക്കും.

## Article Content

**പെരുമ്പാവൂർ :** ഡൽഹിയിലെ സ്വാതന്ത്ര്യദിനപരിപാടിയിൽ പങ്കെടുക്കാൻ പെരുമ്പാവൂരിൽനിന്ന് വനിതാ തൊഴിലുറപ്പ് തൊഴിലാളിയായ പുത്തൻകുടിവീട്ടിൽ സുനിത രാജൻ 13ന്‌ യാത്രതിരിക്കും.

വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി വാർഡിൽ തൊഴിലുറപ്പ് തൊഴിലാളിയായ സുനിതയെ, ജലാശയങ്ങൾ വീണ്ടെടുക്കുന്ന അമൃതസരോവർ പദ്ധതിയിൽ കാണിച്ച മികവാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ അർഹയാക്കിയത്‌.

പദ്ധതിവഴി അറയ്‌ക്കപ്പടി പിറക്കാട്ട് മഹാദേവ ക്ഷേത്രക്കുളം നവീകരിച്ച്‌ ഭൂവസ്ത്രം വിരിക്കുന്നതിന്‌ സുനിത നേതൃത്വം നൽകി. തൊഴിലുറപ്പുപദ്ധതി മിഷൻ മുഖേന എസ്‌സി വിഭാഗത്തിൽനിന്നാണ് സുനിതയെ തെരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് തെരഞ്ഞെടുത്ത മൂന്നുപേരിൽ ഒരാളാണ്‌ സുനിത.

വിമാനയാത്രയിൽ സുനിതയ്‌ക്ക് സഹായിയായി കുടുംബത്തിലെ ഒരാൾക്കുകൂടി പോകാം. 13ന് ഡൽഹിയിലേക്കുപോയി 16ന് തിരിച്ചെത്തും. സുനിതയുടെ എല്ലാ ചെലവും സർക്കാർ വഹിക്കും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/136030/sunitha-rajan-an-indenturedlaborer-to-participate-in-the-independence-day-program-in-delhi)