---
title: "#kochi | മഴയുടെ അളവ് അറിയാം;കൊച്ചിയില്‍ വരുന്നു ഓട്ടമേറ്റഡ് വെതർ സ്റ്റേഷൻ "
english_title: "Know the amount of #rain; automated #weather #station is coming in #Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135323/know-the-amount-of-rain-automated-weather-station-is-coming-in-kochi"
published_at: "2023-07-31T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7a55779ef2_weather.jpg"
keywords: []
---

# #kochi | മഴയുടെ അളവ് അറിയാം;കൊച്ചിയില്‍ വരുന്നു ഓട്ടമേറ്റഡ് വെതർ സ്റ്റേഷൻ 

> **Lead Summary:** **കൊച്ചി :** വെള്ളപ്പൊക്ക മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ഓട്ടമേറ്റഡ് വെതർ സ്റ്റേഷൻ സ്ഥാപിക്കും. കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ യോഗത്തിലാണു തീരുമാനം.

## Article Content

**കൊച്ചി :** വെള്ളപ്പൊക്ക മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ഓട്ടമേറ്റഡ് വെതർ സ്റ്റേഷൻ സ്ഥാപിക്കും. കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ യോഗത്തിലാണു തീരുമാനം.

മഴയുടെ അളവ് കൃത്യമായി അറിയാൻ ലക്ഷ്യമിട്ടാണു വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. ദുരന്തങ്ങളുണ്ടാകുമ്പോഴുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ഉപകരണങ്ങൾ വാങ്ങാനും യോഗത്തിൽ തീരുമാനിച്ചു.

ഓപ്പറേഷൻ ബ്രേക്ക്ത്രൂ, കടലാക്രമണം തടയാൻ തീരപ്രദേശങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയുടെ പുരോഗതി വിലയിരുത്തി. അപകടകരമായ രീതിയിൽ പാതയോരങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം നിർദേശിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ. ഉഷ ബിന്ദുമോൾ, കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദിർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135323/know-the-amount-of-rain-automated-weather-station-is-coming-in-kochi)