---
title: "#drugs | നിരന്തര ലഹരി മരുന്ന് വിൽപന; പ്രതിയെ കരുതൽ തടങ്കലിൽ അടച്ചു"
english_title: "Perpetual sale of intoxicating #drugs; The suspect was remanded in custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135317/perpetual-sale-of-intoxicating-drugs-the-suspect-was-remanded-in-custody"
published_at: "2023-07-31T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c79d9a6f284_drugs.jpg"
keywords: []
---

# #drugs | നിരന്തര ലഹരി മരുന്ന് വിൽപന; പ്രതിയെ കരുതൽ തടങ്കലിൽ അടച്ചു

> **Lead Summary:** **കിഴക്കമ്പലം :** നിരന്തര ലഹരിമരുന്ന് വിൽപനക്കാരനെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക്ക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു.

## Article Content

**കിഴക്കമ്പലം :** നിരന്തര ലഹരിമരുന്ന് വിൽപനക്കാരനെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക്ക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു.

കിഴക്കമ്പലം ഊരക്കാട് പൂക്കോട്ടുമോളം ഭാഗത്ത് ചേലക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫിനെയാണ് (31) പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്.

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ചെറിയാൻ ജോസഫിന് ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിലെ ലഹരിക്കടത്ത് കേസിലെ പ്രതിയും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം തടിയിട്ടപറമ്പ് ഇൻസ്പെക്ടർ വി.എം.കേഴ്സണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135317/perpetual-sale-of-intoxicating-drugs-the-suspect-was-remanded-in-custody)