---
title: "#vypin | നെടുങ്ങാട് പഴയ പള്ളിപ്പാലം പൊളിക്കാത്തത് മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു"
english_title: "The non-demolition of #Nedungad old church bridge is creating difficulties for #fishermen and #locals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135308/the-non-demolition-of-nedungad-old-church-bridge-is-creating-difficulties-for-fishermen-and-locals"
published_at: "2023-07-31T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c795d233d69_paalam.jpg"
keywords: []
---

# #vypin | നെടുങ്ങാട് പഴയ പള്ളിപ്പാലം പൊളിക്കാത്തത് മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

> **Lead Summary:** **വൈപ്പിൻ :** നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട് പഴയ പള്ളിപ്പാലം പൊളിച്ചു മാറ്റാത്തത് മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.

## Article Content

**വൈപ്പിൻ :** നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട് പഴയ പള്ളിപ്പാലം പൊളിച്ചു മാറ്റാത്തത് മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.

പൊതുമരാമത്ത് വകുപ്പ് പുതിയ പാലം പണി തീർത്ത ശേഷം പഴയ പാലം പൊളിക്കാനും ഫണ്ട് വകയിരുത്തിയിരുന്നുവെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിന് നടപടിയൊന്നും ഉണ്ടായിട്ടില്ല. പാലത്തിന്റെ കരിങ്കൽ ചിറ പുഴയിലെ നീരൊഴുക്ക് കാര്യമായ തോതിൽ തടസ്സപ്പെടുത്തുന്ന സ്ഥിതിയാണ്.

വേലിയേറ്റം ശക്തമാവുന്ന മാസങ്ങളിലും ഒട്ടേറെ ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നു.

10,12,13,14,16, വാർഡുകളിലെ വെള്ളക്കെട്ടിനും ഇത് ഇടയാക്കുന്നു. പഴയ പാലം പൊളിക്കാൻ മുൻകൈ എടുക്കേണ്ട പഞ്ചായത്തും അനാസ്ഥയിലാണെന്നു സിപിഐ വാടേൽ ബ്രാഞ്ച് കമ്മിറ്റി ചൂണ്ടിക്കാട്ടി.

പഴയ പാലത്തിലെ ശുദ്ധജല പൈപ്പും ടെലിഫോൺ കേബിളും മാറ്റിസ്ഥാപിച്ചെങ്കിലും വൈദ്യുതി കമ്പികൾ ഇതുവരെ മാറ്റിയിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135308/the-non-demolition-of-nedungad-old-church-bridge-is-creating-difficulties-for-fishermen-and-locals)