---
title: "##chanthinideath |അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "The incident where the #body of a five-year-old girl was found; More info out"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/134677/the-incident-where-the-body-of-a-five-year-old-girl-was-found-more-info-out"
published_at: "2023-07-29T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4c12124c61_chan.jpg"
keywords: []
---

# ##chanthinideath |അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **ആലുവ: ** അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തിയത്.

## Article Content

**ആലുവ: ** അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തിയത്.

മാർക്കറ്റിന്റെ പുറക് വശത്തായിരുന്നു മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം തിരിച്ചറിയാനായി കുട്ടിയുടെ പിതാവിനെ സംഭവ സ്ഥലത്ത് എത്തിച്ചു.

ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർക്കറ്റിൽ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/134677/the-incident-where-the-body-of-a-five-year-old-girl-was-found-more-info-out)