---
title: "#kochi | ‘സ്‌നേഹസ്വരം’;സൗജന്യ ശസ്‌ത്രക്രിയകൾ നടത്തി ലേക്‌ഷോര്‍"
english_title: "#Snehaswaram; #Lakeshore conducts free #surgeries"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/134570/snehaswaram-lakeshore-conducts-free-surgeries"
published_at: "2023-07-29T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c46efb1b3ce_ramesh.jpg"
keywords: []
---

# #kochi | ‘സ്‌നേഹസ്വരം’;സൗജന്യ ശസ്‌ത്രക്രിയകൾ നടത്തി ലേക്‌ഷോര്‍

> **Lead Summary:** **കൊച്ചി :** വിപിഎസ്‌ ലേക്‌ഷോറിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയരായ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. സിനിമാതാരം രമേശ്‌ പിഷാരടി സംഗമം ഉദ്‌ഘാടനം ചെയ്‌തു.

## Article Content

**കൊച്ചി :** വിപിഎസ്‌ ലേക്‌ഷോറിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയരായ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. സിനിമാതാരം രമേശ്‌ പിഷാരടി സംഗമം ഉദ്‌ഘാടനം ചെയ്‌തു.

ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഈ കുട്ടികള്‍ക്ക് ലേക്‌ഷോറിന്റെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ച് ‘സ്‌നേഹസ്വരം’പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് സൗജന്യ ശസ്‌ത്രക്രിയകൾ നടത്തിയത്‌. ശസ്‌ത്രക്രിയയിലൂടെ കേൾവിശക്തി ലഭിച്ച രണ്ടുമുതൽ ഏഴു വയസ്സുവരെയുള്ള ആറു കുട്ടികളും രക്ഷാകർത്താക്കളും സംഗമത്തിൽ പങ്കാളികളായി.

ആഘോഷത്തിന്റെ ഭാഗമായി രമേഷ്‌ പിഷാരടി കുട്ടികൾക്കൊപ്പം കേക്ക്‌ മുറിച്ചു. എട്ടുലക്ഷം രൂപ ചെലവ്‌ വരുന്ന ശസ്ത്രക്രിയ പൂർണമായും സൗജന്യമായാണ്‌ ചെയ്‌ത്‌ നൽകിയതെന്ന്‌ ലേക്‌ഷോർ മാനേജിങ്‌ ഡയറക്‌ടർ എസ്‌ കെ അബ്‌ദുള്ള പറഞ്ഞു.

ചികിത്സയുടെ ഭാഗമായി ഇവർക്ക്‌ തെറാപ്പി നൽകുന്നുണ്ട്‌. സ്‌നേഹസ്വരം പദ്ധതിയുടെ ഭാഗമായി കൂടുതൽ കുട്ടികൾക്ക്‌ സൗജന്യ ശസ്‌ത്രക്രിയ ചെയ്‌തു നൽകുമെന്നും അദ്ദേഹം പറഞ്ഞു. സീനിയർ കൺസൾട്ടന്റും ഇഎൻടി വിഭാഗം മേധാവിയുമായ ഡോ. ഇടിക്കുള കെ മാത്യൂസ്‌, ഡയറക്‌ടർ ഓഫ്‌ മെഡിക്കൽ സർവീസസ്‌ ഡോ. എച്ച്‌ രമേശ്‌, കോക്ലിയർ ഇംപ്ലാന്റ്‌ സർജൻ ഡോ. ലക്ഷ്‌മി രഞ്ജിത് എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/134570/snehaswaram-lakeshore-conducts-free-surgeries)