---
title: "#school | അമിത വേഗത്തിൽ എത്തിയ ജീപ്പ് സ്കൂൾ ബസിൽ ഇടിച്ചു"
english_title: "The speeding #jeep hit the #school #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/134148/the-speeding-jeep-hit-the-school-bus"
published_at: "2023-07-27T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2442998b9a_jeep.jpg"
keywords: []
---

# #school | അമിത വേഗത്തിൽ എത്തിയ ജീപ്പ് സ്കൂൾ ബസിൽ ഇടിച്ചു

> **Lead Summary:** **മൂവാറ്റുപുഴ :** സ്കൂൾ ബസിൽ ജീപ്പിടിച്ച് അപകടം. ബസിലുണ്ടായിരുന്ന കുട്ടികൾ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.ഇന്നലെ ഈസ്റ്റ് മാറാടിയിൽ രാവിലെ ഒൻപതിനാണ് അപകടം നടന്നത്.

## Article Content

**മൂവാറ്റുപുഴ :** സ്കൂൾ ബസിൽ ജീപ്പിടിച്ച് അപകടം. ബസിലുണ്ടായിരുന്ന കുട്ടികൾ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.ഇന്നലെ ഈസ്റ്റ് മാറാടിയിൽ രാവിലെ ഒൻപതിനാണ് അപകടം നടന്നത്.

നോർത്ത് മാറാടി യുപി സ്കൂളിലെ വിദ്യാർഥികളുമായി പോകുകയായിരുന്ന ബസിലാണ് ജീപ്പ് ഇടിച്ചത്. അമിത വേഗത്തിൽ എത്തിയ ജീപ്പ് നിയന്ത്രണം വിട്ടു ബസിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ജീപ്പിന്റെ മുൻഭാഗം തകർന്നു.

ബസിന്റെ പിറകിൽ ഇരുന്നിരുന്ന കുട്ടികൾ ഇടിയുടെ ആഘാതത്തിൽ സീറ്റുകളിൽ നിന്നു താഴേക്കു വീണു. ഇവർ ഭയന്നു പോയി. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കുകൾ ഇല്ലാത്തതിനാൽ തിരികെ സ്കൂളിൽ എത്തിച്ചു.

സംഭവത്തിൽ ജീപ്പ് ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു കേസ് റജിസ്റ്റർ ചെയ്തു. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള റിപ്പോർട്ട് മോട്ടർ വാഹന വകുപ്പിനു നൽകിയതായും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/134148/the-speeding-jeep-hit-the-school-bus)