---
title: "#trucking | ട്രക്കിംഗിനിടെ സംഘർഷം; രാഷ്ട്രീയ നേതാവിന്റെ മകന്റെ തലക്ക് പരിക്ക്"
english_title: "Conflict while #trucking; Come to the #head of the #political #leader's son"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133752/conflict-while-trucking-come-to-the-head-of-the-political-leaders-son"
published_at: "2023-07-26T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0a26738b6e_truck.jpg"
keywords: []
---

# #trucking | ട്രക്കിംഗിനിടെ സംഘർഷം; രാഷ്ട്രീയ നേതാവിന്റെ മകന്റെ തലക്ക് പരിക്ക്

> **Lead Summary:** **പീരുമേട് : ** ഉറുമ്പിക്കര, മദാമ്മ കുളം ഓഫ് റോഡ് ഡ്രൈവിങ്ങിനിടയിൽ ജിപ്പുകൾ കുട്ടി മുട്ടി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലുണ്ടായ സംഘർഷത്തിൽ ചെറുതോണി സ്വദേശിയായ സി എൻ അമലിന് തലക്ക് പരിക്കേറ്റു. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പീരുമേട് : ** ഉറുമ്പിക്കര, മദാമ്മ കുളം ഓഫ് റോഡ് ഡ്രൈവിങ്ങിനിടയിൽ ജിപ്പുകൾ കുട്ടി മുട്ടി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലുണ്ടായ സംഘർഷത്തിൽ ചെറുതോണി സ്വദേശിയായ സി എൻ അമലിന് തലക്ക് പരിക്കേറ്റു. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പീരുമേട് പോലിസ് 3 പേരെ അറസ്റ്റ് ചെയ്തു. 2 പേർ ഒളിവിലാണ്. മുണ്ടക്കയം വരിക്കാനി ഉദയം പുറത്ത് സുരജ് (22), വണ്ടൻപതാൽ നരിയാനിക്കൽ അമൽ (23), കരിനീലം കളപുരക്കൽ അലൻ (22) എന്നിവരാണ് പോലിസ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് സംഭവം.മുണ്ടക്കയം സ്വദേശികളായ അഞ്ച് പേർ അടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ജിപ്പാണ് ചെറുതോണി യിൽ നിന്നെത്തിയ രണ്ടംഗ സംഘത്തിന്റെജിപ്പിൽഇടിച്ചത്. തുടർന്നു ണ്ടായ വാക്കു തർക്കം സംഘർഷത്തിൽ കലാശിച്ചു.

ഇതിനെ തുടർന്ന് രണ്ടംഗ സംഘത്തിൽപ്പെട്ട രാഷ്ട്രിയ നേതാവിന്റെ മകന്റെ തലക്ക്പരിക്കേറ്റത്. സ്വർണ്ണമാലയും എണ്ണായിരം രൂപയും നഷ്ടപ്പെട്ടതായി പീരുമേട്പോലിസി ൽ നൽകിയ പരാതിയിൽ പറയുന്നു.മജി സ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133752/conflict-while-trucking-come-to-the-head-of-the-political-leaders-son)