---
title: "#aalangad | കാഴ്ച്ചകാര്‍ക്കുമുന്നില്‍ ഉത്സാഹത്തോടെ നടന്ന് കുഞ്ഞു സെറ"
english_title: "#Baby Sera walked enthusiastically in front of the #audience"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133568/baby-sera-walked-enthusiastically-in-front-of-the-audience"
published_at: "2023-07-25T14:06:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf89cb7aeda_zera.jpg"
keywords: []
---

# #aalangad | കാഴ്ച്ചകാര്‍ക്കുമുന്നില്‍ ഉത്സാഹത്തോടെ നടന്ന് കുഞ്ഞു സെറ

> **Lead Summary:** > **ആലങ്ങാട് :** നന്ദിപറമ്പ് പാലാട്ടി ജിസ്മോൻ, പുനൂർവീട്ടിൽ കുഞ്ഞുമോൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള കുതിരഫാമിലെ "റാണി' എന്ന കുതിര പ്രസവിച്ചു. റാണിയുടെ കുഞ്ഞിനെ കാണാന്‍ ഫാമിലേക്കിപ്പോള്‍ കാഴ്ചക്കാരുടെ തിരക്കാണ്.

## Article Content

> **ആലങ്ങാട് :** നന്ദിപറമ്പ് പാലാട്ടി ജിസ്മോൻ, പുനൂർവീട്ടിൽ കുഞ്ഞുമോൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള കുതിരഫാമിലെ "റാണി' എന്ന കുതിര പ്രസവിച്ചു. റാണിയുടെ കുഞ്ഞിനെ കാണാന്‍ ഫാമിലേക്കിപ്പോള്‍ കാഴ്ചക്കാരുടെ തിരക്കാണ്.

> റാണിയുടെ രണ്ടാമത്തെ പ്രസവമാണിത്, കുഞ്ഞിന് "സെറ' എന്നു പേരിട്ടു.കാണാനെത്തുന്നവര്‍ക്കുമുന്നില്‍ ഉത്സാഹത്തോടെ നടക്കുകയാണ് കുഞ്ഞു സെറ. അഞ്ചരവയസ്സുള്ള റാണിയെ ഒരുവർഷംമുമ്പാണ് റാന്നിയിൽനിന്ന്‌ ജിസ്മോൻ വാങ്ങിയത്.

റാന്നിയിൽ വച്ചായിരുന്നു റാണിയുടെ ആദ്യപ്രസവം. നേരത്തേ ഫാമില്‍ അഞ്ചു കുതിരകൾ ഉണ്ടായിരുന്നു. ഇതിൽ ഒന്നിനെ അടുത്തിടെ വിറ്റു. ഇപ്പോൾ സെറ ഉൾപ്പെടെ നാലു കുതിരകളുണ്ട്.

വിനോദത്തിനും ചടങ്ങുകള്‍ക്കും ഇവിടെനിന്ന്‌ കുതിരകളെ നൽകാറുണ്ടെന്ന് ജിസ്മോൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133568/baby-sera-walked-enthusiastically-in-front-of-the-audience)