---
title: "#rain | ദുരന്തങ്ങള്‍ വിതച്ച് കാലവര്‍ഷം;കനത്ത മഴയിൽ വീട് തകർന്നുവീണു"
english_title: "#Monsoon sows #disasters; #house #collapses in #heavy #rain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133565/monsoon-sows-disasters-house-collapses-in-heavy-rain"
published_at: "2023-07-25T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf870cc5ead_rain.jpg"
keywords: []
---

# #rain | ദുരന്തങ്ങള്‍ വിതച്ച് കാലവര്‍ഷം;കനത്ത മഴയിൽ വീട് തകർന്നുവീണു

> **Lead Summary:** **കളമശേരി :** പടിഞ്ഞാറെ കടുങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്നുവീണു. 21–--ാംവാർഡിൽ കുറ്റിക്കാട്ടിൽ സുഷമയും രണ്ടു മക്കളും താമസിക്കുന്ന വീടാണ് പൂർണമായി തകർന്നത്. സുഷമയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വർഷങ്ങൾ പഴക്കമുള്ള വീടാണിത്‌.

## Article Content

**കളമശേരി :** പടിഞ്ഞാറെ കടുങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്നുവീണു. 21–--ാംവാർഡിൽ കുറ്റിക്കാട്ടിൽ സുഷമയും രണ്ടു മക്കളും താമസിക്കുന്ന വീടാണ് പൂർണമായി തകർന്നത്. സുഷമയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വർഷങ്ങൾ പഴക്കമുള്ള വീടാണിത്‌.

വിദ്യാർഥികളായ മക്കൾ പുറത്തായതിനാൽ വലിയ അപകടം ഒഴിവായി. തൊഴിലുറപ്പ് തൊഴിലാളിയാണ് സുഷമ. രണ്ടുദിവസംമുമ്പാണ് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ പ്രസന്നയുടെ വീട് ഭാഗികമായി തകർന്നത്. ആലങ്ങാട് വില്ലേജ് ഓഫീസർ കെ കെ രാജൻ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് മുട്ടത്തിൽ എന്നിവർ പ്രദേശം സന്ദർശിച്ചു.

സ്വന്തമായി സ്ഥലമുള്ള സുഷമയ്ക്കും പ്രസന്നയ്ക്കും ലൈഫ് ഭവനപദ്ധതിയിൽ നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌. എന്നാൽ, പട്ടികയിൽ പിന്നിലായതിനാൽ ഉടൻ വീടുനിർമാണം സാധ്യമല്ല.

സുഷമയുടെയും പ്രസന്നയുടെയും കുടുംബത്തിന് കിടപ്പാടം നഷ്ടപ്പെട്ട സാഹചര്യത്തിൽ കലക്ടർ ഇടപെട്ട് അടിയന്തരമായി വീടുനിർമാണം സാധ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133565/monsoon-sows-disasters-house-collapses-in-heavy-rain)