---
title: "#amballor | റസിഡൻസ് അസോസിയേഷനുകളുടെ പൊതുയോഗം ഉദ്ഘാടനം ചെയ്തു "
english_title: "The #general #meeting of the  #residence #associations was #inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133520/the-general-meeting-of-the-residence-associations-was-inaugurated"
published_at: "2023-07-25T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf6ca818dde_amb.jpg"
keywords: []
---

# #amballor | റസിഡൻസ് അസോസിയേഷനുകളുടെ പൊതുയോഗം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ആമ്പല്ലൂർ :** ഇഡിആര്‍എഎസി ആമ്പല്ലൂർ മേഖലയിലെ റസിഡൻസ് അസോസിയേഷനു കളുടെ വാർഷിക പൊതുയോഗം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**ആമ്പല്ലൂർ :** ഇഡിആര്‍എഎസി ആമ്പല്ലൂർ മേഖലയിലെ റസിഡൻസ് അസോസിയേഷനു കളുടെ വാർഷിക പൊതുയോഗം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഇഡിആര്‍എഎസി ആമ്പല്ലൂർ മേഖലാ പ്രസിഡന്റ് കെ എ മുകുന്ദൻ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മേഖലയുടെ അനുശോചനം രേഖപ്പെടുത്തി.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവൻ അസോസിയേഷനു കൾക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി,ഇഡിആര്‍എഎസി എറണാകുളം ജില്ല ജനറൽ സെക്രട്ടറി പി സി അജിത് കുമാർ ആമുഖ പ്രഭാഷണം നടത്തി.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജ മോഹനൻ, ജില്ലാ സെക്രട്ടറി ജയ്സൺ മാത്യു, ആമ്പല്ലൂർ മേഖലാ സെക്രട്ടറി ടി ആര്‍ ഗോവിന്ദൻ, മേഖലാ വൈസ് പ്രസിഡന്റ് മാരായ പി ഡീ മുരളീധരൻ, പ്രശാന്ത് പ്രഹ്ലാദ്, ട്രഷറർ വേണു പാണാറ്റിൽ എന്നിവർ പ്രസംഗിച്ചു.

നവ കേരളം മാലിന്യമുക്തകേരളം പദ്ധതി, തൊഴിൽ ഉറപ്പ് പദ്ധതി എന്നിവയെക്കുറിച്ച് ക്ലാസുകൾ നടത്തി, നവകേരളം മാലിന്യമുക്ത പരിപാടികളിൽ പഞ്ചായത്തുമായി സഹകരിച്ച് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തിയ അസോസിയേഷനുകളെ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133520/the-general-meeting-of-the-residence-associations-was-inaugurated)