---
title: "#school | ഉച്ചഭക്ഷണത്തിനിടെ വിദ്യാർത്ഥിനി ശ്വാസം കിട്ടാത്തെ പിടഞ്ഞു; രക്ഷകയായി അദ്ധ്യാപിക"
english_title: "During #lunch, the #student became short of breath; #Teacher as saviour"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133495/during-lunch-the-student-became-short-of-breath-teacher-as-saviour"
published_at: "2023-07-25T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf5efd0f7e5_school.jpg"
keywords: []
---

# #school | ഉച്ചഭക്ഷണത്തിനിടെ വിദ്യാർത്ഥിനി ശ്വാസം കിട്ടാത്തെ പിടഞ്ഞു; രക്ഷകയായി അദ്ധ്യാപിക

> **Lead Summary:** **കൊച്ചി : ** ഭക്ഷണം കഴിക്കുന്നതിനിടെ ആഹാരം തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഹാദിയ ഫാത്തിമയ്ക്കാണ് കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്.

## Article Content

**കൊച്ചി : ** ഭക്ഷണം കഴിക്കുന്നതിനിടെ ആഹാരം തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഹാദിയ ഫാത്തിമയ്ക്കാണ് കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്.

അദ്ധ്യാപികയായ കെ എം ഷാരോണിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഭക്ഷണത്തിനിടെ ഹാദിയ ശ്വാസംമുട്ടി പിടയുന്നതു കണ്ടു കുട്ടികളും മറ്റ് അധ്യാപകരും പകച്ചു നിൽക്കുമ്പോൾ സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഷാരോൺ മാലാഖയെ പോലെ പാഞ്ഞെത്തുകയായിരുന്നു.

ഒട്ടും സമയം പാഴാക്കാതെ ഷാരോൺ കുട്ടിക്കു പുറത്ത് ശക്താമായി തട്ടി സിപിആർ നൽകിയതോടെയാണ് അപകടം ഒഴിവായത്.സ്കൂൾ അസംബ്ലിയിൽ മാനേജർ എച്ച് ഇ മുഹമ്മദ് ബാബു സേട്ടിന്റെ നേതൃത്വത്തിൽ ഷാരോണിനെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133495/during-lunch-the-student-became-short-of-breath-teacher-as-saviour)