---
title: "#accident |  കാരൂർക്കാവ് - വെട്ടിൽ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്"
english_title: "Six #people were injured in a car collision on the #Karurkau-#Vettil #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133244/six-people-were-injured-in-a-car-collision-on-the-karurkau-vettil-road"
published_at: "2023-07-24T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be2b6c17c0f_accident.jpg"
keywords: []
---

# #accident |  കാരൂർക്കാവ് - വെട്ടിൽ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്

> **Lead Summary:** **പിറവം : ** കാരൂർക്കാവ് - വെട്ടിൽ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മേമ്മുഖത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ആറ് പേർക്ക് പരിക്കേറ്റത്.

## Article Content

**പിറവം : ** കാരൂർക്കാവ് - വെട്ടിൽ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മേമ്മുഖത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ആറ് പേർക്ക് പരിക്കേറ്റത്.

കാരൂർക്കാവ് - വെട്ടിക്കൽ റോഡിൽ മേമ്മുഖത്ത് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. എറണാകുളം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഹോണ്ട സിറ്റി കാറും, പിറവം ഭാഗത്തേയ്ക്ക് വരികയായിരുന്ന മാരുതി റിറ്റ്സ് കാറുമാണ് കൂട്ടിയിടിച്ചത്.

ഹോണ്ട സിറ്റിയിലുണ്ടായിരുന്ന പത്തനംതിട്ട ചാരുമൂട് ശ്രേയസിൽ രാഹുൽ (28) ഭാര്യ പ്രിയങ്ക (28), സുഹൃത്ത് കാക്കനാട് സ്വദേശി അനന്തു (27) എന്നിവരെ പിറവത്ത് നിന്ന് അഗ്നി രക്ഷാ സേനയെത്തിയാണ് കാറിൽ നിന്ന് പുറത്തെടുത്ത്. രാഹുലിന് കാൽമു ട്ടിന് സാരമായ പരിക്കുണ്ട്.

മൂവരെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം പനമ്പിള്ളിനഗറിൽ വക്കീൽ ഓഫീസിൽ ക്ലർക്കാണ് രാഹുൽ, ഭാര്യ പ്രിയങ്ക ഇൻഡിഗോയിൽ എയർ ഹോസ്റ്റസാണ്. മാരുതി കാറിലുണ്ടായിരുന്ന മേമ്മുഖം കൊച്ചുമലയിൽ അർജുൻ സന്തോഷ് (25), പൂവേലിൽ അജയ് അനിൽ (24), കവിണിശ്ശേരിൽ അർജുൻ വിജയൻ (26) എന്നിവർക്കും പരിക്കുണ്ട്.

ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് കൂടുതൽ പരിശോധനകൾക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133244/six-people-were-injured-in-a-car-collision-on-the-karurkau-vettil-road)