---
title: "#school | സ്കൂൾ ബസിന്റെ ചക്രങ്ങൾ ഊരിത്തെറിച്ചു;വേഗത കുറവായാതിനാല്‍ അപകടം ഒഴിവായി "
english_title: "The wheels of the #school bus came off; the #accident was averted due to slow #speed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/132981/the-wheels-of-the-school-bus-came-off-the-accident-was-averted-due-to-slow-speed"
published_at: "2023-07-23T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcef65de293_school.jpg"
keywords: []
---

# #school | സ്കൂൾ ബസിന്റെ ചക്രങ്ങൾ ഊരിത്തെറിച്ചു;വേഗത കുറവായാതിനാല്‍ അപകടം ഒഴിവായി 

> **Lead Summary:** **ചെങ്ങമനാട് :** ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ ചക്രങ്ങൾ ഊരിത്തെറിച്ചതിനേത്തുടർന്ന് ബസ് റോഡിൽ കുടുങ്ങിയതിനാൽ അത്താണി- പറവൂർ റോഡിൽ ഇന്നലെ വൈകിട്ട് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചെങ്ങമനാട് പുത്തൻതോട് വളവിലായിരുന്നു അപകടം.ആലുവ ക്രസന്റ് പബ്ലിക് സ്കൂളിന്റെ ബസാണ് കുടുങ്ങിയത്.

## Article Content

**ചെങ്ങമനാട് :** ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ ചക്രങ്ങൾ ഊരിത്തെറിച്ചതിനേത്തുടർന്ന് ബസ് റോഡിൽ കുടുങ്ങിയതിനാൽ അത്താണി- പറവൂർ റോഡിൽ ഇന്നലെ വൈകിട്ട് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചെങ്ങമനാട് പുത്തൻതോട് വളവിലായിരുന്നു അപകടം.ആലുവ ക്രസന്റ് പബ്ലിക് സ്കൂളിന്റെ ബസാണ് കുടുങ്ങിയത്.

വിദ്യാർഥികളുമായി ചെങ്ങമനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. 9 വിദ്യാർഥികളും ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ഒരു വിലാപയാത്രയുടെ പിന്നാലെ വരികയായിരുന്നതിനാൽ 'ബസിന്റെ വേഗത കുറവായിരുന്നു. അതിനാൽ ബസ് പെട്ടെന്ന് നിൽക്കുകയും അപകടമൊഴിവാകുകയും ചെയ്തു. ഇവിടെ റോഡിന് വീതി കുറവായതിനാൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. രാത്രിയോടെ ബസ് റോഡിൽ നിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/132981/the-wheels-of-the-school-bus-came-off-the-accident-was-averted-due-to-slow-speed)