---
title: "#burned- തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ് മരിച്ച ആളെ തിരിച്ചറിഞ്ഞു  "
english_title: "The person who was burned to death in a car in Tayangari has been identified"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/132755/the-person-who-was-burned-to-death-in-a-car-in-tayangari-has-been-identified"
published_at: "2023-07-22T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbce9a98526_eduthwa.jpg"
keywords: []
---

# #burned- തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ് മരിച്ച ആളെ തിരിച്ചറിഞ്ഞു  

> **Lead Summary:** **എടത്വ**: തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ് മരിച്ച ആളെ തിരിച്ചറിഞ്ഞു. തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ്ജ് ആണെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യ ആണെന്ന് നിഗമനം 

## Article Content

**എടത്വ**: തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ് മരിച്ച ആളെ തിരിച്ചറിഞ്ഞു. തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ്ജ് ആണെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യ ആണെന്ന് നിഗമനം 

സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ നടത്തി. ഇന്ന് വെളുപിനെ 3.45 ന് തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം ആണ് മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി നാലേകാലോടെ തീപൂര്‍ണ്ണമായും അണയ്ക്കുകയായിരുന്നു. തീ പൂര്‍ണ്ണമായും അണഞ്ഞതിന് ശേഷം കാറിനുള്ളില്‍ മൃതദേഹാവശിഷ്ഠങ്ങള്‍ കത്തി കരിഞ്ഞ നിലയില്‍ കാണപെടുകയായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും അന്വേഷണത്തില്‍ മൃതദേഹം ജയിംസ്‌കുട്ടിയുടേത് ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഭാര്യ. ജോയിസ് മാമ്മൂട് തൂമ്പുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍. ആൽവിൻ, അനറ്റ് (ഇരുവരും വിദ്യാര്‍ത്ഥികള്‍

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/132755/the-person-who-was-burned-to-death-in-a-car-in-tayangari-has-been-identified)