---
title: "#bus | ബസ് നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌ക്വാഡ് പരിശോധന നടത്തും"
english_title: "The #squad will check to ensure that #bus fare #concessions are availed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/132668/the-squad-will-check-to-ensure-that-bus-fare-concessions-are-availed"
published_at: "2023-07-22T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb8a8836b46_bus.jpg"
keywords: []
---

# #bus | ബസ് നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌ക്വാഡ് പരിശോധന നടത്തും

> **Lead Summary:** **കൊച്ചി:** സ്വകാര്യബസുകളിൽ നിർബന്ധമായും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പ്രദർശിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കലക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

## Article Content

**കൊച്ചി:** സ്വകാര്യബസുകളിൽ നിർബന്ധമായും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പ്രദർശിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കലക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിദ്യാർഥികൾക്ക് ബസ് നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും ബന്ധപ്പെട്ട അതോറിറ്റികൾ സമയം രേഖപ്പെടുത്തിയ കൺസെഷൻ കാർഡുകൾ വിതരണം ചെയ്യണമെന്നും യോഗത്തിൽ നിർദേശിച്ചു.

രാവിലെ ആറുമുതൽ രാത്രി ഏഴുവരെയാണ് ഇളവ്. വിദ്യാർഥികൾ വരിയായിനിന്ന് ബസുകളിൽ കയറണം. വാതിൽ അടയ്‌ക്കാതെ ബെല്ല് അടിക്കരുത്. കൺസഷൻ നൽകുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണം. ബസ് ജീവനക്കാരിൽനിന്ന്‌ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് നേരിട്ടാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.

ആർടിഒമാരായ ജി അനന്തകൃഷ്ണൻ, പി എം ഷബീർ, എസ് പി സ്വപ്ന, പൊലീസ് ഉദ്യോഗസ്ഥർ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രതിനിധികൾ, കോളേജ് അധികൃതർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/132668/the-squad-will-check-to-ensure-that-bus-fare-concessions-are-availed)