---
title: "#kudumbashree | കുടുംബശ്രീ ബാലസഭാംഗങ്ങൾക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കം"
english_title: "Training for #Kudumbashree #BalaSabha members started in the #district"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/132579/training-for-kudumbashree-balasabha-members-started-in-the-district"
published_at: "2023-07-22T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb45eaa8abc_kochi.jpg"
keywords: []
---

# #kudumbashree | കുടുംബശ്രീ ബാലസഭാംഗങ്ങൾക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കം

> **Lead Summary:** > **കൊച്ചി:** പുതുതലമുറയെ പ്രകൃതിദുരന്തങ്ങൾ നേരിടാൻ തയ്യാറാക്കുന്ന "സജ്ജം–-സുരക്ഷിതരാകാം സുരക്ഷിതരാക്കാം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങൾക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കം.

## Article Content

> **കൊച്ചി:** പുതുതലമുറയെ പ്രകൃതിദുരന്തങ്ങൾ നേരിടാൻ തയ്യാറാക്കുന്ന "സജ്ജം–-സുരക്ഷിതരാകാം സുരക്ഷിതരാക്കാം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങൾക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കം.

ജൂൺ 30, ജൂലൈ ഒന്ന് തീയതികളിലായി മാസ്റ്റർ പരിശീലകർ മുഖേന 60 ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകി. ഇവർ ജില്ലയിലുടനീളം 13നും 17നും ഇടയിൽ പ്രായമുള്ള എണ്ണായിരത്തോളം ബാലസഭാംഗങ്ങൾക്ക്‌ പരിശീലനം നൽകുക.

പരിസ്ഥിതി ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളിൽ അവബോധം നൽകുന്നതിനൊപ്പം പ്രളയം, ഉരുൾപൊട്ടൽ, വരൾച്ച, മണ്ണിടിച്ചിൽ, കടൽക്ഷോഭം തുടങ്ങിയ പ്രകൃതിദുരന്ത സാധ്യതകളെക്കുറിച്ചും ദുരന്തനിവാരണ സംവിധാനങ്ങൾ മനസ്സിലാക്കാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങും.

കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന്‌ മനസ്സിലാക്കാൻ കഴിയുന്ന വിവിധ പ്രവർത്തനങ്ങളിലൂടെയാണ് പരിശീലനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/132579/training-for-kudumbashree-balasabha-members-started-in-the-district)