---
title: "#vypin | അപകടക്കെണിയായി എക്കൽ കൂമ്പാരം"
english_title: "# Gravel heap as a  #danger trap"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/132346/gravel-heap-as-a-danger-trap"
published_at: "2023-07-21T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba2a6a0126c_ekkal.jpg"
keywords: []
---

# #vypin | അപകടക്കെണിയായി എക്കൽ കൂമ്പാരം

> **Lead Summary:** **വൈപ്പിൻ:** വൈപ്പിന്റെ കിഴക്കു ഭാഗത്ത് കൂടി കടന്നു പോകുന്ന വീരൻ പുഴയില്‍ അപകടക്കെണിയായി എക്കൽ കൂമ്പാരം.മത്സ്യത്തൊഴിലാളികൾക്ക് പുറമേ മറ്റു കാര്യങ്ങൾക്കായി പുഴയിൽ ഇറങ്ങുന്നവർക്കും ഭീഷണിയായി മാറിയിരിക്കുകയാണ് ഇത്. കരയോട് ചേർന്നുള്ള ഭാഗത്തും എക്കൽ ഉള്ളതിനാൽ പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവർക്കും ചൂണ്ടയിട്ടും മറ്റും മീൻ പിടിക്കുന്നവർക്കും എക്കൽ ഭീഷണിയായി മാറിയിരിക്കുകയാണ്. കാര്യമായ ഒഴുക്കോ വലിയ ആഴമോ ഇല്ലാത്തതിനാൽ അപകട സാധ്യത കുറഞ്ഞയിടമായാണ് വീരൻ പുഴ കണക്കാക്കപ്പെടുന്നത്.

## Article Content

**വൈപ്പിൻ:** വൈപ്പിന്റെ കിഴക്കു ഭാഗത്ത് കൂടി കടന്നു പോകുന്ന വീരൻ പുഴയില്‍ അപകടക്കെണിയായി എക്കൽ കൂമ്പാരം.മത്സ്യത്തൊഴിലാളികൾക്ക് പുറമേ മറ്റു കാര്യങ്ങൾക്കായി പുഴയിൽ ഇറങ്ങുന്നവർക്കും ഭീഷണിയായി മാറിയിരിക്കുകയാണ് ഇത്. കരയോട് ചേർന്നുള്ള ഭാഗത്തും എക്കൽ ഉള്ളതിനാൽ പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവർക്കും ചൂണ്ടയിട്ടും മറ്റും മീൻ പിടിക്കുന്നവർക്കും എക്കൽ ഭീഷണിയായി മാറിയിരിക്കുകയാണ്. കാര്യമായ ഒഴുക്കോ വലിയ ആഴമോ ഇല്ലാത്തതിനാൽ അപകട സാധ്യത കുറഞ്ഞയിടമായാണ് വീരൻ പുഴ കണക്കാക്കപ്പെടുന്നത്.

അതേസമയം എക്കൽ ഉള്ള സ്ഥലങ്ങളിൽ സ്ഥിതി മറിച്ചാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. അടിക്കണക്കിന് കനത്തിൽ എക്കൽ കുന്നുകൂടി കിടക്കുന്ന സ്ഥലങ്ങളിൽ അകപ്പെട്ടാൽ പുറത്തു കടക്കുക എളുപ്പമല്ല എന്നുള്ളതാണ് പ്രശ്നം. മത്സ്യത്തൊഴിലാളികൾക്കു പുറമേ മീൻ പിടിക്കാനിറങ്ങുന്നവരുടെ എണ്ണം അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ഇത്തരക്കാരാണ് പലപ്പോഴും എക്കൽ മൂലം അപകടത്തിൽപെടുക.പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികൾ പോലും ഇത്തരം സാഹചര്യങ്ങളിൽ മരണത്തെ അഭിമുഖീകരിച്ച സംഭവങ്ങൾ ഉണ്ട്.രാത്രികാലങ്ങളിൽ അപകട സാധ്യത കൂടുതലുമാണ്.

കഴിഞ്ഞ ദിവസം ചെറായി ഭാഗത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. എക്കൽ സാന്നിമാണോ അപകടത്തിനിടയാക്കിയതെന്ന് വ്യക്തമല്ലെങ്കിലും അത്തരം അപകടങ്ങൾക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുഴകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച വാഹിനി പദ്ധതിയുടെ ഭാഗമായി ഈ ഭാഗത്ത് നേരത്തെ എക്കൽ കോരി മാറ്റിയിരുന്നുവെങ്കിലും ജോലികൾ ഫലപ്രദമായില്ല നടന്നതെന്ന് അന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/132346/gravel-heap-as-a-danger-trap)